ജിഎസ്ടി നറുക്കെടുപ്പ്; എടത്വ സ്വദേശിക്ക് 2 ലക്ഷം
Mail This Article
എടത്വ ∙ സംസ്ഥാന ജി എസ് ടി വകുപ്പിന്റെ ലക്കി ബിൽ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ രണ്ടു ലക്ഷം രൂപ എടത്വ എസ്.വി. നിവാസിൽ സുരേഷിന്റെ മകൻ എസ്. അഖിലിന് ലഭിച്ചു. അഖിലിന് സമ്മാനം നേടി ക്കൊടുത്തത് ഹരിപ്പാട് വെഡ്‌ലാൻഡിൽ നിന്നും വസ്ത്രം വാങ്ങിയ ബില്ലിലാണ്. ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ചിത്തിരയിൽ പി. സുനിൽ കുമാറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും 3-ാം സമ്മാനം ഒരു ലക്ഷം വീതം 5 പേർക്കും ആയിരുന്നു.
ബംപർ നറുക്കെടുപ്പ് ഒക്ടോബർ ആദ്യവാരം നടക്കും ഈ മാസം 30 വരെ അപ്‌ലോഡ് ചെയ്യുന്ന ബില്ലുകൾ ആണ് ബംപർ സമാന ത്തിന് പരിഗണിക്കുന്നത്.ലക്കി ബിൽ ആപ്പ് വിജയി അഖിലിനെ കലക്ടർ വി.ആർ. കൃഷ്ണ തേജ അനുമോദിച്ചു. ആലപ്പുഴ ജി.എസ്.ടി. ജോയിന്റ് കമ്മിഷണർ വി.ജി. രഘുനാഥൻ, ഡപ്യൂട്ടി കമ്മിഷണർമാരായ എ.ആർ. ഹുസൈൻ കോയ, പി.ജെ ലത, അസിസ്റ്റന്റ് കമ്മിഷണർമാരായ ജെ. വി. ജയശ്രീ, എസ്. വേണുക്കുട്ടൻ, എസ്.ടി.ഒ. മാരായ ടി.ആർ. ജോസഫ്, ബിന്ദുശ്രീ തുടങ്ങിയവർ പങ്കെടുത്തു.