ADVERTISEMENT

കലവൂർ ∙ പെട്രോൾ പമ്പിൽ ക്യൂ നിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് മർദനമേറ്റു. തുമ്പോളി കറുകച്ചാൽ വീട്ടിൽ മുകേഷിനാണ് (23) മർദനമേറ്റത്. സംഭവത്തിൽ കളപ്പുര ചെമ്പോത്ത് പുരയിടത്തിൽ ശ്രീരാജിനെ (27) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. താൻ പൊലീസുകാരനാണെന്നു പറഞ്ഞായിരുന്നു മുകേഷിനെ ശ്രീരാജ് മർദിച്ചത്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

പാതിരപ്പള്ളി പമ്പിൽ ഞായർ രാവിലെ ആയിരുന്നു സംഭവം. ക്യൂ നിൽക്കുന്നതിനെച്ചൊല്ലി പമ്പിലെ ജീവനക്കാരുമായി തർക്കം ഉണ്ടായപ്പോൾ മുകേഷ് ഇടപെട്ടത് ശ്രീരാജിനെ പ്രകോപിപ്പിച്ചു. തുടർന്ന് മുകേഷിനെ മർദിക്കുകയായിരുന്നു. പമ്പിലെ ജീവനക്കാരും പെട്രോൾ വാങ്ങാൻ വന്നവരും ഇവരെ പിടിച്ചുമാറ്റി.യുവാവിനെ പൊലീസ് മർദിച്ചെന്നു എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ നോർത്ത് പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com