ADVERTISEMENT

തുറവൂർ∙ തീരക്കടലിൽ കടൽച്ചൊറി (ജെല്ലി ഫിഷ്) വൻതോതിൽ എത്തിയതോടെ മത്സ്യബന്ധനം നടത്താൻ കഴിയാതെ തൊഴിലാളികൾ. ആഴ്ചകളായി കടൽച്ചൊറിയുടെ അളവ് തീരക്കടലിൽ വർധിച്ചിരിക്കുകയാണെന്നു തൊഴിലാളികൾ പറയുന്നു. മത്സ്യത്തോടൊപ്പം വലയിൽ കയറുന്ന കടൽച്ചൊറിയെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലാണ് തൊഴിലാളികൾ വലയിൽ നിന്നു പൂർണമായും നീക്കം ചെയ്യുന്നത്.

കടലിൽ മത്സ്യം ഉണ്ടെങ്കിലും കടൽച്ചൊറി മൂലം പല വള്ളങ്ങളും കടലിൽ പോകുന്നില്ലെന്നും ചെല്ലാനം ഹാർബറിലെ തൊഴിലാളികൾ പറഞ്ഞു. അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെ മേഖലയിൽ നിന്നു ആയിരത്തിലധികം മത്സ്യത്തൊഴിലാളികളാണ് ചെല്ലാനം ഹാർബറിൽ നിന്ന മീൻപിടിക്കാൻ പോകുന്നത്. മത്സ്യത്തോടൊപ്പം ഇവ കൂട്ടമായി വലയിൽ കയറുന്നതു മൂലം വല കീറി നശിക്കുകയും മത്സ്യം നഷ്ടപ്പെടുകയും ചെയ്യുന്നു.

‌വലയിൽ കിട്ടുന്ന ചാളയ്ക്കൊപ്പം ചൊറിയുടെ അളവും കൂടുതലാണ്. ഇവയെ കടലിൽ നിന്ന് ഇല്ലാതാകാൻ മാസങ്ങൾ എടുക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.  മത്സ്യങ്ങൾക്കൊപ്പം കടൽച്ചൊറി കൂട്ടത്തോടെ വലയിൽ കുരുങ്ങുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com