ADVERTISEMENT

എടത്വ (ആലപ്പുഴ)∙ ഫാൽക്കൻ 9 റോക്കറ്റിൽ നാസയുടെ സ്വോട്ട് ഉപഗ്രഹം കലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും കുതിച്ചുയർന്നപ്പോൾ തലവടിയിലും ആഹ്ലാദത്തിന്റെ കരഘോഷം. നാല് വർഷമായി പദ്ധതിക്കൊപ്പമുള്ള മുംബൈ ഐഐടിയിലെ ശാസ്ത്രജ്ഞയും എറണാകുളം അയ്യപ്പൻകാവ് സ്വദേശിനിയും തലവടിതെക്ക് നാലങ്കൽ വള്ളപ്പുര രാജീവിന്റെ ഭാര്യയുമായ ഡോ. ജെ.ഇന്ദുവിന് അഭിമാന നിമിഷമായിരുന്നു അത്.

കഴിഞ്ഞ 16 ന് ഇന്ത്യൻ സമയം 5.16 നാണ് സ്വോട്ട് കുതിച്ചുയർന്നത്. വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങൾ വിജയകരമായെന്ന് നാസ അറിയിച്ചു.ഭൂമിയുടെ ഉപരിതലത്തിലുള്ള ശുദ്ധ ജലത്തെയും സമുദ്രപ്രകൃതിയെയും കുറിച്ചു പഠിക്കുന്നതിനുള്ള വ്യോമപേടകമാണു സ്വോട്ട് എന്ന സർഫസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രഫി ഉപഗ്രഹം. 

കാനഡ, യു.കെ എന്നിവിടങ്ങളിലെ ബഹിരാകാശ ഏജൻസിയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജൻസി സെന്ററായ നാഷനൽ ഡി എറ്റുഡ്സ് സാഷ്യാലസിന്റെയും (സിഎൻഇഎസ്) സംയുക്ത സഹകരണത്തോടെയാണ് നാസയുടെ ദൗത്യം ഭ്രമണപഥത്തിൽ എത്തിച്ചത്. സ്വോട്ടിന്റെ ആപ്ലിക്കേഷൻ പോയിന്റിലാണ് ഡോ.ഇന്ദുവിന് ചുമതല.   ഐ ഐ ടി യിൽ ഇന്ദുവിന്റെ കീഴിൽ കോട്ടയം സ്വദേശി ഉൾപ്പെടെ നാല് വിദ്യാർഥികൾ  ഗവേഷണം നടത്തുന്നുണ്ട്. മകൻ: ചിന്മയ്.തലവടിയിൽ എത്തിയ ഡോ. ഇന്ദുവിനെ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com