പുതിയകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലെ നൂറ്റൊന്നു കലം എതിരേൽപിന് കത്തീഡ്രൽ കുരിശടിയിൽ സ്വീകരണം
Mail This Article
മാവേലിക്കര ∙ പുതിയകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലെ നൂറ്റൊന്നു കലം എതിരേൽപിനു പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ കുരിശടിയിൽ കത്തീഡ്രൽ മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷേത്രത്തിലെ എതിരേൽപ് എഴുന്നള്ളത്ത് കത്തീഡ്രൽ കുരിശടിയുടെ മുന്നിൽ നിന്നാണ് ആരംഭിക്കുന്നത്.
കുരിശടിക്കു മുന്നിൽ ജീവതയിൽ എഴുന്നള്ളിയ ദേവിയെ വികാരി ഫാ. എബി ഫിലിപ്, സഹവികാരി ഫാ.ജോയിസ് വി.ജോയി, ട്രസ്റ്റി പി.ഫിലിപ്പോസ്, സെക്രട്ടറി അനി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് കെ.എം.രാജഗോപാലപിള്ള, വൈസ് പ്രസിഡന്റ് ഡോ. പ്രദീപ് ഇറവങ്കര, സെക്രട്ടറി വി.ആർ.സാനിഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പുതിയകാവ് പള്ളിയിലെ റാസക്കു പുതിയകാവ് ഭദ്രകാളി ദേവി ക്ഷേത്ര നടയിൽ എൻഎസ്എസ് യൂണിയന്റ നേതൃത്വത്തിൽ സ്വീകരണം നൽകുന്നതും പതിവാണ്.