ADVERTISEMENT

ചെങ്ങന്നൂർ ∙ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 331–ാമത് ശ്രാദ്ധപ്പെരുന്നാളിനോടുബന്ധിച്ചു നടന്ന ആചാരപരമായ സമൂഹസദ്യയിൽ പങ്കെടുത്തത് ആയിരങ്ങൾ.

രാവിലെ 11.30ന് ആരംഭിച്ച സദ്യ വൈകിട്ടു 4 വരെ നീണ്ടു. ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, രാഷ്ട്രീയ, സാമുദായിക നേതാക്കളും പങ്കെടുത്തു.

വൈകിട്ട് റാസയ്ക്കു ശേഷം ശ്ലൈഹിക ‌വാഴ്‌വിനു മാർ തിമോത്തിയോസ് കാർമികത്വം വഹിച്ചു. ഇന്നു ഗീവർഗീസ് മാർ പീലക്സിനോസ് കുർബാന അർപ്പിക്കും.

കൊടിയിറക്കോടു കൂടി പെരുന്നാൾ സമാപിക്കും. വികാരി ഫാ.തോമസ് പി.നൈനാൻ, സഹവികാരി ഫാ.ജോജി ജയിംസ് ജോർജ്, ട്രസ്റ്റി ജോർജ് വർഗീസ്, സെക്രട്ടറി ടി.ജെ.ജോസഫ് എന്നിവർ നേതൃത്വം നൽകി.

യൂഹാനോൻ റമ്പാന് പുരസ്കാരംഇക്കൊല്ലത്തെ ആറാം മാർത്തോമ്മാ അവാർഡിനു (25000 രൂപ) എം.ഡി.യൂഹാനോൻ റമ്പാൻ (അട്ടപ്പാടി ആശ്രമം) അർഹനായി. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് അവാർഡ് പ്രഖ്യാപിച്ചു. ഏപ്രിൽ 17 ന് പുത്തൻകാവിൽ ചേരുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com