കാപികോ: പ്രധാന കെട്ടിടം പൊളിച്ചു തുടങ്ങി; 3500 ചതുരശ്ര അടിയോളമുള്ള കെട്ടിടം
Mail This Article
×
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിക്കാൻ തുടങ്ങി. 3500 ചതുരശ്ര അടിയോളമുള്ള കെട്ടിടമാണിത്. ഓഫിസ്, കോൺഫറൻസ് ഹാൾ, സിനിമ തിയറ്റർ അടക്കം ഇതിലാണു പ്രവർത്തിച്ചിരുന്നത്. പൊളിക്കുന്നതിനു തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയെ റിസോർട്ട് ഉടമകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാൽപതോളം തൊഴിലാളികൾ ചേർന്നു യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണു ജോലികൾ ചെയ്യുന്നത്.
റിസോർട്ടിലെ 54 വില്ലകളുടെയും പൊളിക്കൽ ഈയിടെ പൂർത്തിയായിരുന്നു. 25നു മുൻപായി മുഴുവൻ ജോലിയും തീർക്കുമെന്ന് അധികൃതർ പറഞ്ഞു. 28നു മുൻപ് പൊളിക്കൽ പൂർത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഈയിടെ സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. സെപ്റ്റംബർ 15നാണ് പൊളിക്കൽ തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.