ജില്ലയിൽ കൺതുറന്ന് എഐ ക്യാമറകൾ സർവം സജ്ജം
Mail This Article
ആലപ്പുഴ∙ ജില്ലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തിരുവനന്തപുരത്തു മോട്ടർ വാഹന വകുപ്പിന്റെ സംസ്ഥാനതല കൺട്രോൾ റൂമിൽ ലഭിച്ചു തുടങ്ങി. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഓട്ടമാറ്റിക് ആയി വായിച്ചു ഫൈൻ ഈടാക്കുന്നത് ഇവിടെ നിന്നാണ്. കൂടുതൽ പരിശോധന വേണ്ട വാഹനങ്ങളുടെ വിവരങ്ങളാണു ജില്ലാതല കൺട്രോൾ റൂമുകളിലേക്കു കൈമാറുന്നത്.
ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ജില്ലാതല കൺട്രോൾ റൂമുകളിൽ ലഭിക്കില്ല. ജില്ലയിൽ അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫിസിലാണു കൺട്രോൾ റൂമുള്ളത്. ജില്ലയിൽ വിവിധയിടങ്ങളിലായി 41 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രികർ, സീറ്റ് ബെൽറ്റ് ധരിക്കാത്ത കാർ യാത്രികർ, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേർ യാത്ര ചെയ്യുന്നത് തുടങ്ങിയ നിയമലംഘനങ്ങളാണ് എഐ ക്യാമറകൾ പ്രധാനമായും കണ്ടെത്തുക.
ജില്ലയിൽ ക്യാമറ ഇവിടങ്ങളിൽ
അരൂക്കുറ്റി പാലം, തൈക്കാട്ടുശേരി ഫെറി, തുറവൂർ ടിഡി ജംക്‌ഷൻ, ശക്തീശ്വരൻ കവല, കാട്ടൂർ, ചേർത്തല കോടതിക്കവല, തണ്ണീർമുക്കം ബണ്ട്, മുഹമ്മ, ഇരുമ്പു പാലം, ജില്ലാ കോടതി, പവർ ഹൗസ് പാലം, സക്കറിയ ബസാർ, വലിയകുളം ജംക്‌ഷൻ, കൈതവന, കൈചൂണ്ടി, വളഞ്ഞവഴി, അമ്പലപ്പുഴ (എടത്വ റോഡിൽ), തോട്ടപ്പള്ളി, എടത്വ, കല്ലിശേരി, മാന്നാർ, വീയപുരം, കച്ചേരി ജംക്‌ഷൻ, നങ്ങ്യാർകുളങ്ങര (തൃക്കുന്നപ്പുഴ റോഡ്), മുളക്കുഴ, മാധവ ജംക്‌ഷൻ, ഐക്യ ജംക്‌ഷൻ, തൃക്കുന്നപ്പുഴ, മൈക്കിൾ ജംക്‌ഷൻ, കൊല്ലകടവ്, മുട്ടം ചൂണ്ടുപലക ജംക്‌ഷൻ, തട്ടാരമ്പലം, മാങ്ങാംകുഴിയിൽ, മുതുകുളം ഹൈസ്കൂൾ ജംക്‌ഷൻ, കുറ്റിത്തെരുവ് ജംക്‌ഷൻ, കറ്റാനം, പുല്ലുകുളങ്ങര, ചാരുംമൂട്, കായംകുളം ഗവ. ആശുപത്രി റോഡ്, മുക്കട ജംക്‌ഷൻ