ഡിഇഒ ഓഫിസുകൾക്കു മുന്നിൽ കെപിഎസ്ടിഎ ധർണ
Mail This Article
×
ആലപ്പുഴ ∙ മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലയിലെ ഡിഇഒ ഓഫിസുകൾക്കു മുന്നിൽ പ്രകടനവും ധർണയും നടത്തി. സ്റ്റാഫ് ഫിക്സേഷൻ കഴിഞ്ഞ വർഷവും ഈ വർഷവും പൂർത്തിയാക്കിയില്ല. ഇതുമൂലം നൂറുകണക്കിന് അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായും ചൂണ്ടിക്കാണിച്ചു. മാവേലിക്കര ഡിഇഒ ഓഫിസിനു മുന്നിൽ നടന്ന ധർണ കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ബി.ബിജുവും ചേർത്തലയിൽ കെപിസിസി സെക്രട്ടറി എസ്.ശരത്തും ആലപ്പുഴയിൽ യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ആർ.സനൽ കുമാറും ഉദ്ഘാടനം ചെയ്തു. കെ.ഡി.അജിമോൻ, കെ.രഘു കുമാർ, മിനി മാത്യു, ബിനോയി വർഗീസ്, കെ.എൻ.അശോക് കുമാർ, ഇ.ആർ.ഉദയകുമാർ, സോണി പവേലിൽ, വി.ശ്രീഹരി, എസ്.അമ്പിളി, ഷേർളി തോമസ്, പി.ജി.ജോൺ ബ്രിട്ടോ, ആർ.രാധാകൃഷ്ണൻ, പി.ആർ.രാജേഷ്, പ്രമോദ് ജേക്കബ്, സന്തോഷ് ജോസഫ്, കെ.ശ്യാംകുമാർ, യു. ഉബൈദ്, ആർ.രാജേഷ് കുമാർ, ഡൊമിനിക് സെബാസ്റ്റ്യൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.