ADVERTISEMENT

ആലപ്പുഴ∙ സ്ഥലം മാറ്റം ലഭിച്ചു പോയിട്ടും കുട്ടികൾക്കു നൽകിയ വാക്ക് പാലിച്ച് കലക്ടർ മാമൻ. മുൻ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജയാണു കുട്ടികൾക്കു നൽകിയ ഉറപ്പ് പാലിച്ചു വീട് നിർമിച്ചു നൽകുന്നത്. ആലപ്പുഴ കലക്ടറുടെ പദവി ഒഴിയുന്നതിനു മുൻപു കൃഷ്ണതേജ അവസാനമായി ഒപ്പിട്ടത് 6 കുട്ടികൾക്കു വീട് വച്ചു നൽകുന്നതിനുള്ള ഫയലിൽ ആയിരുന്നു. സ്ഥലം മാറി കലക്ടറായി തൃശൂരിലേക്കു പോയെങ്കിലും ഈ കുട്ടികൾക്കു വീട് വച്ചു നൽകാമെന്ന ഉറപ്പ് കുട്ടികളുടെ കലക്ടർ മാമൻ പാലിക്കുകയായിരുന്നു.

6 വീടുകളിൽ 3 വീടുകളുടെ കല്ലിടീൽ കർമം ഇന്നലെ നടന്നു. കോവിഡ് കാരണം രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടമായ 6 കുട്ടികൾക്കാണു വീട് നിർമിച്ചു നൽകുന്നത്. വീ ആർ ഫോർ ആലപ്പി പദ്ധതി പ്രകാരം മണപ്പുറം ഫൗണ്ടേഷന്റെ സഹയാത്തോടെയാണു വീടുകൾ നിർമിക്കുന്നത്. കോവിഡ് കാരണം രക്ഷകർത്താക്കളിൽ ഒരാളെയോ രണ്ടു പേരെയോ നഷ്ടമായ കുട്ടികൾക്ക് ആവശ്യമായ സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണതേജ തുടക്കമിട്ട പദ്ധതിയാണു വീ ആർ ഫോർ ആലപ്പി. 

പദ്ധതി പ്രകാരം ജില്ലയിലെ 293 കുട്ടികൾക്കാണു പഠനസൗകര്യം, വീട്, ജോലി, ചികിത്സ സഹായം തുടങ്ങിയവ ഉറപ്പാക്കിയത്. കൃഷ്ണതേജ തൃശൂരിലേക്കു സ്ഥലം മാറി പോയെങ്കിലും പദ്ധതി ഇന്നും മുടക്കമില്ലാതെ നടപ്പാകുന്നുണ്ട്.

English Summary : Former Alappuzha District Collector VR Krishna Teja kept his promise to the children. Houses were built and given

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com