ADVERTISEMENT

ആലപ്പുഴ ∙ എല്ലാ കൊടി തോരണങ്ങൾക്കും മത പാരമ്പര്യങ്ങൾക്കും അതീതമായി എല്ലാവരുടെയും ഭാഗമായി ജീവിച്ച വലിയ വ്യക്തിത്വമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന് ആലപ്പുഴ രൂപത ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ. ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ആ മഹാന്റെ ജ്വലിക്കുന്ന സ്മരണകൾക്കു മുന്നിൽ മലയാളികൾ ഒരുമിച്ചു കൂടുന്നു.

ജീവിച്ചിരുന്നപ്പോൾ ഏറെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ ചുറ്റും ഉണ്ടായിരുന്ന ജനക്കൂട്ടം അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചവരാണ്. തനിക്ക് സാധിക്കുന്ന എല്ലാം നമുക്കു വേണ്ടി ചെയ്തിട്ടാണു അദ്ദേഹം മടങ്ങിയത്. മരണശേഷവും കൂടുതൽ ശക്തിയോടെ ഉപകാരിയായും ഉപദേശകനായും തുടരുകയാണ്. ഗോതമ്പുമണി നിലത്തുവീണു അഴുകിയതുമൂലമാണ് സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതെന്ന യേശുവിന്റെ ഉപമ സ്വജീവിതം കൊണ്ട് കാണിച്ച ആളാണ് ഉമ്മൻ ചാണ്ടി എന്നും ബിഷപ് പറഞ്ഞു.

സി.ആർ.മഹേഷ് എംഎൽഎ അനുസ്മരണ പ്രസംഗം നടത്തി. ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എംപിയുടെ സന്ദേശം വായിച്ചു. എംഎൽഎമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, മുൻ എംപി ഡോ. കെ.എസ്.മനോജ്, മുൻ എംഎൽഎമാരായ ഡി.സുഗതൻ, എ.എ.ഷുക്കൂർ, എം.മുരളി, എസ്എൻഡിപി യോഗം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ,

കിഴക്കേ ജുമാ മസ്ജിദ് മസ്താൻ പള്ളി ചീഫ് ഇമാം സെയ്ത് അഹമ്മദ് അമീൻ ബാഫഖി അൽ അഹ്സലി, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, കെപിസിസി ജനറൽ സെക്രട്ടറി എം.ജെ.ജോബ്, എ.എം.നസീർ, വി.സി.ഫ്രാൻസിസ്, ആർ.ഉണ്ണിക്കൃഷ്ണൻ, സിസ്റ്റർ ഫിലോമിന പുത്തൻപുര, അരുൺ അനിരുദ്ധൻ, കളത്തിൽ വിജയൻ, എ.എൻ.പുരം ശിവകുമാർ, അഹമ്മദ് അമ്പലപ്പുഴ, ജോജോ തോമസ്, ബാബു വലിയവീടൻ, മേടയിൽ അനിൽകുമാർ, പി.രാജു, എ.നിസാർ, എൻ.രവി, ഇ.സമീർ, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.ആർ.മുരളീധരൻ, ജി. സഞ്ജീവ് ഭട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com