ADVERTISEMENT

ആലപ്പുഴ∙ യുവചിത്രകാരികളായ സി.എ. നീത ജോളി, ദീപ്തി എന്നിവരുടെ ചിത്രങ്ങളുടെ പ്രദർശനം ഓഗസ്റ്റ് 5 ന് ആലപ്പുഴ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങും. ആലപ്പുഴ സ്വദേശിനിയും ഖത്തറിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമായ നീതയും തിരുവനന്തപുരം സ്വദേശിനിയായ ദീപ്തിയും വ്യത്യസ്ത വീക്ഷണങ്ങളിലുള്ള കലാസൃഷ്ടികളെയാണ് അവതരിപ്പിക്കുന്നത്.

alp-coloring

ആക്രിലിക് ജലഛായം ഉൾപ്പെടെയുള്ള മീഡിയത്തിൽ വരച്ച ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. തിരക്കഥാകൃത്ത് അഖിൽ പി. ധർമ്മജൻ ഉദ്ഘാടനം ചെയ്യും. ഫാ. അലക്സ് പ്രായിക്കളം, പ്രൊഫ.ചെറിയാൻ അലക്സാണ്ടർ, സി.എ.ആർ.കൃഷ്ണൻ, റിങ്കുരാ‍ജ് മട്ടാഞ്ചേരിയിൽ തുടങ്ങിയവർ പങ്കെടുക്കും.

coloring-alp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com