ADVERTISEMENT

ആലപ്പുഴ ∙ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് നെഹ്റു ട്രോഫി. നാലു വള്ളങ്ങൾ ഇഞ്ചോടിഞ്ചു മത്സരിച്ച ഫൈനലിൽ 4 മിനിറ്റും 21 സെക്കൻഡും എടുത്താണു പിബിസിയുടെ വിജയം. നെഹ്റു ട്രോഫിയിൽ വീയപുരം ചുണ്ടന്റെ കന്നികിരീടവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടർച്ചയായ നാലാം കിരീട നേട്ടവുമാണ്. 2018, 19, 2022 വർഷങ്ങളിലായിരുന്നു തുടർനേട്ടം. കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മില്ലി സെക്കൻഡുകൾക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തും എത്തി. വനിതകളുടെ തെക്കനോടി തറ വിഭാഗത്തിൽ ആദ്യമായി മത്സരിച്ച പുന്നമട സായ് സെന്റർ വിജയികളായി.

nehru trophy boat race 2023

നെഹ്റു ട്രോഫി ജലോത്സവം കാണാനെത്തിയവർ

nehru trophy boat race 2023

നെഹ്‌റു ട്രോഫി വള്ളംകളിക്കായി വള്ളങ്ങൾ തയാറാവുന്നു. ചിത്രം ∙ അരുൺ ശ്രീധർ

nehru trophy boat race 2023

രാവിലെ പെയ്ത മഴയ്ക്കിടെയിലും ആവേശം ചോരാതെ നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തുന്ന കുടുംബം.

nehru-trophy-boat-race-5.jpg

വള്ളംകളിയുടെ ആവേശത്തിൽ പുന്നമട. നെഹ്റു ട്രോഫി വളളംകളി കാണാനെത്തിയവർ

nehru-trophy-boat-race-7.jpg

കനത്ത മഴയിലും ചോരാതെ ആവേശം: നെഹ്റു ട്രോഫി വള്ളംകളിക്കായി വള്ളങ്ങൾ തയാറെടുക്കുന്നു

nehru-trophy-boat-race-6.jpg

വള്ളംകളിയുടെ ആവേശത്തിൽ പുന്നമട. നെഹ്റു ട്രോഫി വളളംകളി കാണാനെത്തിയവർ

nehru-trophy-boat-race-8.jpg

വള്ളംകളിയുടെ ആവേശത്തിൽ പുന്നമട. നെഹ്റു ട്രോഫി വളളംകളി കാണാനെത്തിയവർ

nehru-trophy-boat-race-10.jpg

nehru-trophy-boat-race-11.jpg

nehru-trophy-boat-race-12.jpg

nehru-trophy-boat-race-13.jpg

nehru-trophy-boat-race-14.jpg

nehru trophy boat race 2023

nehru trophy boat race 2023

നെഹ്റു ട്രോഫി ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് 5 ൽ ഒന്നാമതെത്തിയ നിരണം ചുണ്ടൻ (എൻസിഡിസി കൈപ്പുഴമുട്ട് കുമരകം)

nehru trophy boat race 2023

നെഹ്റു ട്രോഫി ഫൈനലിൽ കിരീടത്തിലേക്ക് കുതിക്കുന്ന വീയപുരം ചുണ്ടൻ

nehru trophy boat race 2023

നെഹ്റു ട്രോഫി ഫൈനലിൽ കിരീടത്തിലേക്ക് കുതിക്കുന്ന വീയപുരം ചുണ്ടൻ

nehru trophy boat race 2023
nehru trophy boat race 2023
nehru trophy boat race 2023
nehru-trophy-boat-race-5.jpg
nehru-trophy-boat-race-7.jpg
nehru-trophy-boat-race-6.jpg
nehru-trophy-boat-race-8.jpg
nehru-trophy-boat-race-10.jpg
nehru-trophy-boat-race-11.jpg
nehru-trophy-boat-race-12.jpg
nehru-trophy-boat-race-13.jpg
nehru-trophy-boat-race-14.jpg
nehru trophy boat race 2023
nehru trophy boat race 2023
nehru trophy boat race 2023
nehru trophy boat race 2023

4 മിനിറ്റ് 21.22 സെക്കൻഡിലാണ് വീയപുരം ഫൈനലിൽ ഫിനിഷ് ചെയ്തത്. ചമ്പക്കുളം (4.21.28), നടുഭാഗം (4.22.22), കാട്ടിൽതെക്കേതിൽ (4.22.63) എന്നിങ്ങനെയാണ് മറ്റു വള്ളങ്ങളുടെ ഫിനിഷിങ് സമയം. ഹീറ്റ്സ് മൽസരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച നാലു വള്ളങ്ങളായിരുന്നു ഫൈനലി‍ൽ മാറ്റുരച്ചത്. അഞ്ച് ഹീറ്റ്സുകളായി നടന്ന മൽസരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനായിരുന്നു (4.18.80). അതിനിടെ നെഹ്റു ട്രോഫി വളളംകളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാൻ കഴിയാഞ്ഞതാണ് കാരണം. ഇതേത്തുടർന്ന് മന്ത്രി സജി ചെറിയാൻ വള്ളംകളി മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു.
Read more: പ്രണയച്ചതിയൊരുക്കി 'ചുണ്ടൻ രഹസ്യം' കവർന്ന ചാരൻ; നെഹ്റുവിനും മുൻപേ കായൽ കണ്ട യുദ്ധങ്ങൾ

English Summary: Veeyapuram Chundan wins Nehru Trophy 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com