ADVERTISEMENT
എടത്വ ∙ ഭക്തിയുടെ നിറവിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിവരാറുള്ള ഗൗരീദർശന വള എഴുന്നള്ളിപ്പു സമാപിച്ചു. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. 108 കലശാഭിഷേകം, പുരാണപാരായണം സമർപ്പണവും നടന്നു. പഞ്ചവാദ്യം, നാദസ്വരം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ജിവതയിൽ വള എഴുന്നള്ളിച്ചു ഭക്തർക്കു ദർശനത്തിനായി ആനക്കൊട്ടിലിൽ പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു. തുടർന്നു നടന്ന മംഗളദ്വീപ് പ്രതിഷ്ഠ ചടങ്ങ് ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ.ജയകുമാർ നിർവഹിച്ചു. ചടങ്ങുകൾക്കു ക്ഷേത്ര മുഖ്യകാര്യദർശിമാരയ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി ,രഞ്ചിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ നേതൃത്വം വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com