ADVERTISEMENT

എടത്വ∙ എടത്വ മാർത്തോമ്മാ പള്ളിക്കു പടിഞ്ഞാറു മാറി ആംബുലൻസ് പാലത്തിന്റെ വടക്കേക്കര മുതൽ സംസ്ഥാന പാതയിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗമായ ഇടറോഡ് തകർന്ന് കുണ്ടും കുഴിയുമായിട്ട് മാസങ്ങളായതായി പരാതി.  അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയെയും എടത്വ പാരേത്തോട് ആലും തുരുത്തി റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതും എടത്വ പഞ്ചായത്ത് ഏഴ്, തലവടി പഞ്ചായത്ത് പതിമൂന്ന് വാർഡുകളിലെ ജനങ്ങൾക്ക് ടൗണിലെ കുരുക്കിൽപെടാതെ യാത്ര ചെയ്യാവുന്നതുമായ ഇടറോഡാണിത്. എടത്വ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പാലത്തിൽ   130 മീറ്റർ മാത്രം നന്നാക്കിയാൽ തീരുന്ന പ്രശ്നമാണിത്.

2011ൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്തു വകുപ്പ് മുഖേന എടത്വ ഏഴാം വാർഡിൽ പമ്പാ നദിക്കു കുറുകെയാണ് ആംബുലൻസ് പാലം നിർമിച്ചത്. തുടർന്ന് 2012 ൽ റവന്യു വകുപ്പിന്റെ വെള്ളപ്പൊക്ക ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ചാണ് ഈ അനുബന്ധ റോഡ് ആദ്യമായി ടാറിങ് നടത്തിയത്. 2018 ലെ പ്രളയ ശേഷം ഈ റോഡ് തീർത്തും തകർന്നു. റോഡ്‌ ഭാഗം ഉയർത്തണമെന്നും  ഓട  നിർമിച്ച് റോഡ് കോൺക്രീറ്റ് ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com