ADVERTISEMENT

എടത്വ∙ മഴക്കെടുതി കാരണം നട്ടം തിരിയുന്ന കർഷകരുടെ ഗതികേട് ഇരട്ടിപ്പിച്ച് മുഞ്ഞബാധയും. പല പാടശേഖരത്തും മുഞ്ഞബാധ കാരണം നെൽച്ചെടികൾ കരിയുന്നു. മഴ പെയ്ത് പാടത്ത് വെള്ളം നിറഞ്ഞതോടെ നെൽച്ചെടികൾ വീണു. മഞ്ഞ ബാധിച്ച നെൽച്ചെടികൾ പൂർണമായും ചീയുന്ന സ്ഥിതിയാണ്. ഉള്ള നെല്ലിന് കരുത്ത് നശിക്കുന്നതോടെ ഉൽപാദനം കുറയുകയും നെല്ലിന്റെ അളവ് കുറയുകയും ചെയ്യും. എടത്വ കൃഷി ഭവൻ പരിധിയിൽ വരുന്ന ദേവസ്വം വരമ്പിനകം പാടത്ത് ഒട്ടേറെ കർഷകരുടെ നെൽച്ചെടികളാണ് മുഞ്ഞ ബാധിച്ച് കരിഞ്ഞത്. വീണു കിടക്കുന്ന നെല്ല് കൊയ്തെടുക്കണോ എന്നതും ആശങ്കയിലാണ്.

കൊയ്ത്തു കൂലി കൊടുക്കാനുള്ള നെല്ല് ലഭിക്കില്ല എന്നാണ് കർഷകർ പറയുന്നത്. സജി മാത്യു കളത്തിൽ, സിബിച്ചൻ മുളമൂട്ടിൽ, കുഞ്ഞുമോൻ അട്ടിച്ചിറ, ലില്ലിക്കുട്ടി കേളഞ്ചേരിൽ തുടങ്ങിയ കർഷകരുടെ കൃഷി സ്ഥലത്തെല്ലാം വ്യാപകമായി മുഞ്ഞയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 6 ദിവസത്തിലധികമായി പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മറ്റു സ്ഥലങ്ങളിലെ നെൽച്ചെടികൾ മുളയ്ക്കുന്നതിനുള്ള സാധ്യത കൂടിയിരിക്കുകയാണ്. പകൽ നല്ല വെയിലും രാത്രികാലങ്ങളിൽ മഴ പെയ്യുന്നതുമാണ് മുളയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്. പാടത്തെ വെള്ളം വറ്റിച്ച് എത്രയും വേഗം കൊയ്ത്തു നടത്താൻ കർഷകർ പെടാപ്പാടു പെടുകയാണ്.

ഏതെങ്കിലും വിധത്തിൽ കൊയ്തെടുക്കുന്ന നെല്ല് അതത് ദിവസം തന്നെ സംഭരിക്കുന്നതിനുള്ള നടപടി മുൻകൂട്ടി ചെയ്യണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കുട്ടനാട്ടിൽ രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളിലാണ് വ്യാപകമായി മുഞ്ഞയുടെ ആക്രമണം കണ്ടുവരുന്നുണ്ട്.കൃഷി വകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും നിർദേശപ്രകാരം കർഷകർ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. നെൽച്ചെടികളുടെ ചുവട്ടിൽ കൂട്ടമായിരുന്നു പൂർണ വളർച്ചയെത്തിയ മുഞ്ഞയും കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്ന കാരണം നെൽച്ചെടികൾ മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞു പോകുകയുമാണ് ചെയ്യുന്നത്. അശാസ്ത്രീയമായ കീടനാശിനി പ്രയോഗം ഒഴിവാക്കണം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com