ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമാണം: രൂപരേഖയായി
Mail This Article
ചെങ്ങന്നൂർ ∙ റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിൽ പുനർനിർമിക്കുന്നതിനു രൂപരേഖയായി. 250 കോടി രൂപ ചെലവഴിച്ചുള്ള നിർമാണമാണു ലക്ഷ്യമിടുന്നതെങ്കിലും 300 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടലെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പരമ്പരാഗത കേരളീയ വാസ്തു മാതൃകയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയതായും പുതിയ സ്റ്റേഷൻ കെട്ടിടം. 36 മീറ്റർ വീതിയിൽ പുതിയ ഫുട് ഓവർ ബ്രിജുകൾ നിർമിക്കും. ആകാശപാതയും (സ്കൈവാക്ക് കണക്ടിവിറ്റി ) വിഭാവനം ചെയ്യുന്നു. ശബരിമല തീർഥാടകർക്കായി നാലുനിലകളിൽ പിൽഗ്രിം സെന്റർ നിർമിക്കും.
മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യവും ഒരുക്കും. റെയിൽവേ ഓഫിസ് കെട്ടിടം നിർമിക്കും. സ്റ്റാഫ് ക്വാർട്ടേഴ്സുകൾ പുനർനിർമിക്കും. സ്റ്റേഷന്റെ ചുറ്റുവട്ടത്തും വികസന പ്രവർത്തനങ്ങളുണ്ടാകും. ഫെബ്രുവരിയോടെ നിർമാണം തുടങ്ങാനാണു ശ്രമം.