ADVERTISEMENT

ആലപ്പുഴ∙ ജില്ലയുടെ വികസനത്തിനായി ചില പദ്ധതികൾ തന്റെ മനസ്സിലുണ്ടെന്ന് കലക്ടർ ജോൺ വി.സാമുവൽ. ഇന്നലെ ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഡപ്യൂട്ടി കലക്ടറായി ആലപ്പുഴയിൽ ജോലി ചെയ്തപ്പോൾ ചില കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അവയെക്കുറിച്ച് പഠിച്ച് സാധ്യമെങ്കിൽ സർക്കാരിന്റെ അനുവാദത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ സർക്കാർ വികസന പ്രവർത്തനങ്ങളും പദ്ധതികളും വേഗത്തിലാക്കും.  നവകേരളം ഉൾപ്പെടെയുള്ള സർക്കാരിന്റെ പരിപാടികൾക്കു മുൻഗണന നൽകും. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും  സവിശേഷതയുള്ള ജില്ലയാണ് ആലപ്പുഴയെന്നും ഇതു പരിഗണിച്ചുള്ള പദ്ധതികളാണ് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെ രാവിലെ 10.30ന് കലക്ടറേറ്റിലെത്തിയ ജോൺ വി.സാമുവലിനെ  എഡിഎം എസ്. സന്തോഷ്‌കുമാർ, ഡപ്യൂട്ടി കലക്ടർ ആശ സി. ഏബ്രഹാം, എച്ച്എസ് രമ്യ എസ്. നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചുമതലയൊഴിയുന്ന  കലക്ടർ ഹരിത വി.കുമാർ, കലക്ടറുടെ ചേംബറിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചു. 

സിവിൽ സർവീസ് ഒന്നാം റാങ്ക് ജേതാവായ ഹരിത വി. കുമാറിൽ നിന്ന് ചുമതലയേറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ജോൺ വി.സാമുവൽ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഭൂജല വകുപ്പ് ഡയറക്ടറായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com