ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; വിദ്യാരംഭം നാളെ
Mail This Article
അമ്പലപ്പുഴ ∙ അടിമന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ നാളെ രാവിലെ നടക്കുന്ന വിദ്യാരംഭം ചടങ്ങുകൾക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുൻ മേൽശാന്തി ബ്രഹ്മദത്തൻ നമ്പൂതിരി, സുകുമാരൻ നായർ എന്നിവർ നേതൃത്വം നൽകും. ദുർഗാ പൂജാ, ഭഗവതി സേവ, സരസ്വതി പൂജ, ലളിതാസഹസ്രനാമാർച്ചന, ഭജന, പ്രഭാഷണം എന്നിവ നടക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അറവുകാട് ശ്രീദേവി ക്ഷേത്രം എന്നിവിടങ്ങളിലും നാളെ വിദ്യാരംഭം ചടങ്ങുകൾ നടക്കും.പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽ വിജയദശമി ആഘോഷം നാളെ 7.30ന് നടക്കും.
വിദ്യാരംഭത്തിനു പുറമെ ചിത്രരചന, പെയിന്റിങ് ക്ലാസുകളും ആരംഭിക്കും. 9.30ന് ആശാകുമാരി സ്മാരക പുസ്തക കോർണർ എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയിലെ വിജയദശമി ആഘോഷം നാളെ 9ന് നടക്കും. എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.10 മുതൽ തുള്ളൽ അവതരണവും ഉണ്ടാകും. തകഴി സ്മാരകത്തിൽ വിദ്യാരംഭം നാളെ 9ന് നടക്കും. 9961261364