അന്ധകാരനഴിയിൽ ചരൽ വരമ്പൻ പക്ഷിയെ കണ്ടെത്തി
Mail This Article
×
തുറവൂർ ∙ ജില്ലയിൽ ആദ്യമായി അന്ധകാരനഴിയിൽ ചരൽ വേഴാമ്പൽ പക്ഷിയെ, പക്ഷി നിരീക്ഷകർ കണ്ടെത്തി. ജില്ലയുടെ പക്ഷി ഭൂപടത്തിലേക്ക് എത്തുന്ന 309ാം പക്ഷിയാണ് ചരൽ വേഴാമ്പൽ. തീര പ്രദേശങ്ങളോട് ചേർന്നുള്ള പുൽമേടുകളിൽ കാണപ്പെടുന്ന ടൗനി പിപ്പിറ്റ് (tawny pipit) എന്ന പക്ഷിയെ ആണ് അന്ധകാരനഴി തീരത്തുനിന്ന് തിരിച്ചറിഞ്ഞത്. ചരൽ വരമ്പൻ എന്നാണ് ഈ പക്ഷിയുടെ മലയാളം പേര്. പക്ഷി നിരീക്ഷകരായ വിഷ്ണു നന്ദകുമാർ, അരുൺ ഗോപി എന്നിവർ ചേർന്നാണ് പക്ഷിയെ കണ്ടെത്തിയത്. രണ്ടുപേരും എഴുപുന്ന ബേഡേഴ്സ് എന്ന പക്ഷി നിരീക്ഷണ സംഘടനയിലെ അംഗങ്ങളാണ്. ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറ് മുതൽ പോർച്ചുഗൽ സൈബീരിയ എന്നീ സ്ഥലങ്ങളിൽ പ്രജനനം നടത്തുന്ന ഈ കുഞ്ഞൻ പക്ഷികൾ തണുപ്പ് കാലത്ത് തെക്കേ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിൽ എത്തിച്ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.