ADVERTISEMENT

ചെങ്ങന്നൂർ ∙ ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ ഒരുക്കങ്ങൾ പാതിവഴിയിൽ. പതിനായിരക്കണക്കിനു തീർഥാടകർ സ‍ഞ്ചരിക്കേണ്ട റെയിൽവേ റോഡിൽ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. ഓടകൾ ശുചിയാക്കി വെള്ളം ഒഴുക്കി വിടാൻ അടിയന്തര നടപടി സ്വീകരിക്കണം. 

സീസണിൽ ശുചീകരണ ജോലികൾക്കായി 25 ശുചീകരണത്തൊഴിലാളികളെ നഗരസഭ അധികമായി നിയമിച്ചിട്ടുണ്ട്. 6 സെക്യൂരിറ്റി ജീവനക്കാരെയും ഇൻഫർമേഷൻ സെന്ററിലേക്കു ജീവനക്കാരനെയും നിയമിക്കും.  നഗരസഭ ഓഫിസിനു സമീപം നഗരസഭ വാടകയ്ക്കെടുത്ത സ്ഥലത്ത് 10 ശുചിമുറികളും കുളിമുറികളും ഒരുക്കുമെന്ന് നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം പറഞ്ഞു.

സ്വകാര്യ ബസ്‌ സ്റ്റാൻഡിൽ പൊളിച്ചു മാറ്റിയ കംഫർട്ട് സ്റ്റേഷനു പകരമായി 2 താൽക്കാലിക ശുചിമുറികൾ സ്ഥാപിച്ചിട്ടുണ്ട്.  മഹാദേവക്ഷേത്രത്തിനു സമീപം തീർഥാടകർക്കായുള്ള വിശ്രമകേന്ദ്രത്തിന്റെ നിർമാണം വീണ്ടും മുടങ്ങി. ആഴ്ചകളായി പണി മുടങ്ങിക്കിടക്കുകയാണ്. 

റെയിൽവേ സ്റ്റേഷനിൽ 
ഇൻഫർമേഷൻ സെന്ററിനു സമീപം വെള്ളം കെട്ടിനിൽക്കുന്ന പ്രശ്നത്തിനു പരിഹാരമായി. നടുത്തളം ഉയർത്തി. ആർപിഎഫ് സ്റ്റേഷനിലേക്കും പിൽഗ്രം ഷെൽ‍ട്ടറിലേക്കുമുള്ള വഴിയരികിൽ തകർന്നു കിടന്ന മതിൽ പുനർനിർമിച്ചു. സ്റ്റേഷനിൽ പെയിന്റിങ് പൂർത്തിയായി.  ശീതീകരിച്ച വിശ്രമമുറി ഒരുക്കി. ഇക്കുറി റെയിൽവേയുടെ പ്രഥമശുശ്രൂഷ ബൂത്തും പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com