മാക്കേക്കവലയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
Mail This Article
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി പഞ്ചായത്ത് പരിധിയിൽ മാക്കേക്കവലയിൽ രണ്ടു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഒരു വ്യക്തി സ്പോൺസർ ചെയ്താണ് ഇത്. മാക്കേക്കവല ജപ്പാൻശുദ്ധജല പ്ലാന്റിനു സമീപമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാണ്. അതേസമയം തൈക്കാട്ടുശേരി പഞ്ചായത്ത് നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായെങ്കിലും പരിഹരിക്കുന്നതിന് നടപടിയില്ല. തൈക്കാട്ടുശേരി പാലം, പി.എസ്. കവല. മണിയാതൃക്കൽ, മാക്കേക്കവല, മാക്കേക്കവല ജപ്പാൻശുദ്ധജല പ്ലാന്റിനു സമീപം, വല്യാറ, ചിറയ്ക്കൽ, പൂച്ചാക്കൽ പാലം തുടങ്ങിയ സ്ഥലങ്ങളിലായാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. 3 വർഷം മുൻപാണ് സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫിസിൽ ഇതിന്റെ ദൃശ്യം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു. രണ്ടു വർഷം പോലും പ്രവർത്തിക്കാതെ തകരാറായി. കെൽട്രോണാണ് ക്യാമറ സ്ഥാപിച്ചത്. നന്നാക്കുന്നതിന് കെൽട്രോണിലേക്കു കത്ത് കൊടുത്തെന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് അധികൃതർ പറയുന്നെങ്കിലും നടപടി ഉണ്ടാകുന്നില്ല.