ADVERTISEMENT

ചെങ്ങന്നൂർ ∙  ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളി ഇന്ന്. ഉച്ചയ്ക്ക് ഒന്നിന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.  കലക്ടർ ജോൺ വി. സാമുവൽ പതാക ഉയർത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. നടൻ കുഞ്ചാക്കോ ബോബൻ സമ്മാനദാനം നിർവഹിക്കും. കാരിച്ചാൽ, ചമ്പക്കുളം, നടുഭാഗം,പായിപ്പാട്, വീയപുരം ,നിരണം,  സെന്റ് പയസ് ടെൻത് , മഹാദേവികാട് കാട്ടിൽതെക്കേതിൽ , ആയാപറമ്പ് പാണ്ടി  എന്നീ ചുണ്ടൻവള്ളങ്ങൾ വള്ളംകളിയിൽ പങ്കെടുക്കും. 6 ആറന്മുള പള്ളിയോടങ്ങൾ അണിനിരക്കുന്ന ജലഘോഷയാത്രയും നടക്കും. 

വളളംകളിയുടെ ഭാഗമായി ഇന്നലെ പാണ്ടനാട്ടിൽ വിളംബരഘോഷയാത്ര നടന്നു. ‘പുതിയ കാലത്തെ ടൂറിസം വികസനം: ചെങ്ങന്നൂരിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ സെമിനാർ ആർക്കിടെക്ട്  ‍ഡോ.ബെന്നി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെഐടിടിഎസ് ഡയറക്ടർ ഡോ.ദിലീപ് മോഡറേറ്റർ ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു അധ്യക്ഷത വഹിച്ചു.  ഫോക്‌ലോർ അക്കാദമി അധ്യക്ഷൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ, വാസ്തുവിദ്യാഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പി.എസ്.പ്രിയദർശൻ, ഗുരു ചെങ്ങന്നൂർ സ്മാരകസമിതി വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ, ജി.വിവേക്, പുഷ്പലത മധു, കെ.മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com