സ്കൂളിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു
Mail This Article
×
കലവൂർ ∙ സർക്കാർ സ്കൂളിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ച നിലയിൽ. എസ്എൽ പുരം ജിഎസ്എംഎം ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. സ്കൂളിന് പിന്നിലെ മതിൽ ചാടി കടന്ന മോഷ്ടാവ് ഹയർ സെക്കൻഡറി വിഭാഗം ഓഫിസ് മുറിയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കടക്കുകയും അലമാര കുത്തിത്തുറക്കുകയും ചെയ്തു. ഓഫിസ് ഫയലുകളും വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇന്നലെ രാവിലെ സ്കൂളിലെത്തിയ ജീവനക്കാരും അധ്യാപകരുമാണ് പൂട്ട് പൊളിച്ചത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു. പരിശോധനയിൽ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. മാരാരിക്കുളം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.