ADVERTISEMENT

മേൽ‌പ്പാടം ∙ നവീകരിച്ച മേൽപ്പാടം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി കൂദാശ 25, 26നുമായി നടക്കും. പമ്പാനദിയുടെ തീരത്ത് ഒരു ഷെഡ് കെട്ടി ആരാധന ആരംഭിക്കുകയും 1078ൽ അന്നത്തെ മലങ്കര മെത്രാപ്പൊലീത്തയായിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവാന്നാസിയോസ് രണ്ടാമൻ പള്ളിക്ക് അടിസ്ഥാനമിട്ട് സെന്റ് കുര്യാക്കോസ് സഹദായുടെ നാമത്തിൽ തുടങ്ങിയ പള്ളിയിൽ ഇന്നു 260 കുടുംബങ്ങളുണ്ട്. കുര്യാക്കോസ് സഹദായുടെ തിരുശേഷിപ്പുള്ള സ്ഥാപിച്ചിട്ടുള്ള മലങ്കരയിലെ അപൂർവ പള്ളികളിലൊന്നാണ് മേൽപ്പാടം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി.

നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ദേവാലയം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നു. കേരളീയ വാസ്തു ശിൽപകലയുടെ അടിസ്ഥാനത്തിൽ 85 ലക്ഷം രൂപ ചിലവഴിച്ച് പുനരുദ്ധരിച്ച ദേവാലയത്തിന്റെ നിർമാണം ഫെബ്രുവരിയിലാണ് ആരംഭിച്ച് ഇപ്പോൾ കൂദാശയ്ക്കു സജ്ജമായത്. 

25 ന് പുലർച്ചെ ജനനപ്പെരുനാൾ ശുശ്രൂഷ, വിശുദ്ധ കുർബാന, 6ന് സന്ധ്യാനമസ്കാരത്തിനു ശേഷം കൂദാശ കർമം നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രധാന കാർമികത്വം വഹിക്കും, തുടർന്ന് ആശീർവാദവും സ്നേഹഭോജനവും നടക്കും.  26 ന് 7.45 ന് മൂന്നിന്മേൽ കുർബാന, പൊതു സമ്മേളനം മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ഉദ്ഘാടനം നിർവഹിക്കും, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  അധ്യക്ഷത വഹിക്കും.

പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ മുഖ്യസന്ദേശം നൽകുമെന്ന് ഇടവക വികാരി ഫാ. വർഗീസ് മാത്യു മഠത്തിൽ, ട്രസ്റ്റിയും ഭദ്രാസന കൗൺസിൽ അംഗവുമായ തോമസ് മണലേൽ, സെക്രട്ടറി സജി വർഗീസ് നാൽപത്തഞ്ചിൽ, കൺവീനർ‌ തോമസ് വർഗീസ്, ജോഷ്വ നൈനാൻ അലക്സ് അത്തിമൂട്ടിൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com