തെരുവുനായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പിനു തുടക്കം
Mail This Article
×
എടത്വ∙ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പ്രദേശത്തെ തെരുവുനായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന നടപടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ലിജി വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജി.ജയചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ദീപ ഗോപകുമാർ, ജീമോൻ ജോസഫ്, ബെറ്റി ജോസഫ്, ജയിൻ മാത്യു, സ്റ്റാർലി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി വിനി, വെറ്ററിനറി സർജൻ ഡോ. എസ്.ശ്രീജിത്ത്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.കെ.രാധിക, എം.ബി.പുഷ്പവല്ലി എന്നിവർ പ്രസംഗിച്ചു. ഒരു ദിവസം കൊണ്ട് 68 നായ്ക്കൾക്കു കുത്തിവയ്പെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.