കാരാഴ്മ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
Mail This Article
കാരാഴ്മ ∙ കാരാഴ്മ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിനു ഇന്ന് കൊടിയേറും.ഇന്ന് 9.30ന് പെരുന്നാൾ കൊടിയേറ്റ് കർമം, പുതിയതായി നിർമിച്ച കമാനത്തിന്റെ സമർപ്പണം, മണി മന്ദിര ശിലാസ്ഥാപനം, ആധ്യാത്മിക സംഘടനാ വാർഷികം ഉദ്ഘാടനം എന്നിവ ഇടവക വികാരി ഫാ. അലക്സാണ്ടർ വട്ടക്കാട്ട് നിർവഹിക്കും. 10ന് ഒരുക്കധ്യാനം. 12നും 13 നും 5.30 ന് സന്ധ്യാനമസ്കാരം, സുവിശേഷയോഗങ്ങൾ, ഗാനശുശ്രൂഷ, 6.45 നു വചന ശുശ്രൂഷ. 14ന് 9.30ന് ഇടവക തല സുവിശേഷസംഘ പ്രവർത്തനോദ്ഘാടനം സുവിശേഷ സംഘം ഭദ്രാസന സെക്രട്ടറി പി.എസ്. വർഗീസ് നിർവഹിക്കും.
5ന് പള്ളിയിലെ സന്ധ്യാനമസ്കാരത്തെ തുടർന്ന് മഠത്തിൽ വടക്കേതിൽ ഒ. തോമസിന്റെ ഭവനത്തിൽ 6.30 ന് റാസ. 15ന് 8ന് യാക്കോബ് റമ്പാന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, സെമിത്തേരിയിൽ ധൂപപ്രാർഥന, ആശീർവാദം , കൊടിയിറക്ക്, നേർച്ചവിളമ്പ് എന്നിവയോടെ പെരുനാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. അലക്സാണ്ടർ വട്ടക്കാട്ട്, ട്രസ്റ്റി രാജു സാമുവൽ, സെക്രട്ടറി പി. തങ്കച്ചൻ, കൺവീനർ ഗീവർഗീസ് എന്നിവർ അറിയിച്ചു.