ADVERTISEMENT

ചെങ്ങന്നൂർ ∙ ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലും വിപുലമായ ഒരുക്കങ്ങൾ. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തീർഥാടകർക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂർ ക്യാംപിൽ നടന്നുവരുന്ന അന്നദാനവിതരണം, ശുദ്ധജല വിതരണം, വിരിവയ്ക്കാൻ സൗകര്യം തുടങ്ങിയ സേവന പ്രവർത്തനങ്ങൾ തുടരുന്നു.

ദർശനത്തിനു ശേഷം ഇന്നു രാത്രി ക്യാംപിൽ എത്തിച്ചേരുന്ന മുഴുവൻ തീർഥാടകർക്കും ഇഡ്ഡലിയും സാമ്പാറും നൽകും. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. വിജയകുമാർ ഉദ്ഘാടനം നിർവഹിക്കും.ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലെ സേവനകേന്ദ്രം വഴി പതിനയ്യായിരത്തിലേറെ പേർക്ക് ഇഡ്ഡലിയും സാമ്പാറും വിതരണം ചെയ്യുമെന്നു ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ പറഞ്ഞു.

കൂടുതൽ  സർവീസുകളുമായി കെഎസ്ആർടിസി പമ്പ സർവീസിനെത്തിച്ച 65 ബസുകൾക്കു പുറമേ ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് 5 ഫാസ്റ്റ് പാസഞ്ചർ ബസുകൾ കൂടി ഇന്നു പമ്പാ പൂളിലേക്ക് അയയ്ക്കും.കോട്ടയം–കൊട്ടാരക്കര ചെയിൻ സർവീസിലെ ബസുകൾ ഇതിനായി ഉപയോഗിക്കും. തിരക്ക് പരിഗണിച്ച് പകരം 4 ഓർഡിനറി ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഈ റൂട്ടിൽ സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഒരു ഫാസ്റ്റ് പാസഞ്ചർ സർവീസും അധികമായി ഉണ്ടാകും. ആലപ്പുഴ ജില്ലയിൽ നിന്ന് അൻപതോളം ബസുകൾ അധികമായി മകരവിളക്ക് പ്രമാണിച്ചുള്ള സർവീസുകൾക്കായി മാറ്റിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com