ADVERTISEMENT

കലവൂർ ∙ നാ‌ട്ടിലെ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ച് സ്കൂളുകളിലെ ‘ഒരു പിടി നന്മ’ പദ്ധതി മാതൃകയാവുന്നു. ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങൾക്ക് കരുതലേകാൻ മുൻ കലക്ടർ വി.ആർ.കൃഷ്ണതേജ മുൻകൈയെടുത്ത് സ്കൂൾ കുട്ടികളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയാണിത്. എല്ലാ മാസവും ആദ്യത്തെ തിങ്കൾ സ്കൂളുകളിൽ കമ്യൂണിറ്റി ഡേ ആയി ആചരിക്കുകയും കുട്ടികളിൽ നിന്ന് അവർക്ക് കഴിയുന്ന നിത്യോപയോഗ സാധനങ്ങൾ ശേഖരിക്കുകയും, ദരിദ്ര കുടുംബങ്ങൾക്ക് എത്തിക്കുകയുമാണ് പരിപാടി. 

കലവൂർ ഗവ.എച്ച്എസ്എസ് എൽപി സ്കൂളിലെ 752 കുട്ടികളും ഇതിൽ പങ്കാളികളാണ്. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ എല്ലാ മാസവും അവരുടെ വീടുകളിൽ നിന്ന് ധാന്യങ്ങൾ, പയർ, പൊടികൾ, കടല, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജന സാധനങ്ങൾ കൊണ്ടുവരുകയും അധ്യാപകർ ഇവ ശേഖരിച്ച് ദരിദ്ര കുടുബങ്ങൾക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. റവന്യു വിഭാഗം നൽകിയ പട്ടിക പ്രകാരമുള്ള കുടുംബങ്ങൾക്കാണ് ഇവ നൽകുന്നത്. 

കലവൂർ സ്കൂളിന്റെ പരിധിയിൽ 11 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിൽ വേനലവധിക്കാലം ഒഴികെ എല്ലാ മാസവും കൃത്യമായി നടക്കുന്നുണ്ടെന്ന് സ്കൂളിലെ‍ പദ്ധതിയുടെ ചുമതലയുള്ള അധ്യാപിക ലിറ്റിൽ ഫ്ലവർ പറഞ്ഞു. കൊച്ചു കുട്ടികളിൽ സ്നേഹവും സാഹോദര്യവും വളർത്തുവാനും മറ്റുള്ളവർക്കായി കരുതലിനും പദ്ധതി ഗുണം ചെയ്യുന്നതായും അധ്യാപകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com