ADVERTISEMENT

എടത്വ ∙ അമ്പലപ്പുഴ തിരുവല്ല റോഡിനെയും, എടത്വ ആലുംതുരുത്തി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ആനപ്രമ്പാൽ ക്ഷേത്രം– പുളിക്കത്ര റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. തലവടി പഞ്ചായത്ത് 14, 5, 11 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡാണിത്. ഫിഷറീസ് വകുപ്പ് 15 വർഷം മുൻപ് പുനർ നിർമിച്ച റോഡിൽ പിന്നീട് ഇന്നു വരെ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. ഒരു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിൽ ചെറുതും വലുതുമായി എണ്ണിയാലൊടുങ്ങാത്ത കുഴികളാണ്.

അതിന്റെ കൂടെ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പെട്ടി കുളം ആയി കിടക്കുകയുമാണ്.  ആനപ്രമ്പാൽ ക്ഷേത്രക്കടവു പാലത്തിനു സമീപം പൈപ്പ് പൊട്ടി ആയിരക്കണക്കിനു ശുദ്ധജലവും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. വെള്ളം കെട്ടിക്കിടന്ന സ്ഥലങ്ങൾ സമീപത്തെ തോട്ടിലേക്ക് ഇടിയുന്നുണ്ട്. ആനപ്രമ്പാൽ ധർമശാസ്താ ക്ഷേത്രം, പുതുപ്പറമ്പ് തുടങ്ങി പ്രധാനപ്പെട്ട രണ്ടു ക്ഷേത്രം, സ്നേഹഭവൻ, തലവടി ഹൈസ്കൂൾ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിലേക്കു പോകുന്നതിനുള്ള റോ‍ഡാണ്.

ഈ റോഡിനോടു ചേർന്ന് ഗവ. എൽപി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന പാതയിൽ ഏതെങ്കിലും തരത്തിലുള്ള ഗതാഗത കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ കടത്തി വിടുന്ന റോഡു കൂടിയാണിത്. ഒരു വലിയ വാഹനത്തിനു മാത്രം കടന്നു പോകാൻ കഴിയുന്ന റോഡിൽ കുഴിയായതോടെ അപകടവും വർധിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com