ADVERTISEMENT

ചെങ്ങന്നൂർ ∙ വാഴയും കപ്പയും ചേനയുമൊക്കെ നശിപ്പിച്ചതിനു പിന്നാലെ നെൽക്കർഷകരുടെയും ഉറക്കം കെടുത്തി കാട്ടുപന്നികൾ. മുളക്കുഴ പഞ്ചായത്തിലെ പിരളശേരി ഊരിക്കടവ് - നീർവിളാകം  പാടത്ത് കൊയ്ത്തിനു പാകമായ ഏക്കർ കണക്കിന് നെല്ല് പന്നികൾ നശിപ്പിച്ചു. കാലവർഷക്കെടുതിക്കു പിന്നാലെ കാട്ടുപന്നിശല്യവും പൊറുതിമുട്ടിക്കുന്നതോടെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണെന്നു കർഷകർ പറയുന്നു.

കൃഷി ഭവനിലും പഞ്ചായത്ത് അധികൃതരോടും പല തവണ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് ഫിലിപ്പ് വർഗീസ് ഒലെപ്പുറത്ത്, സെക്രട്ടറി സ്റ്റീഫൻ ജോർജ് പറമ്പിൽ എന്നിവർ പറഞ്ഞു. കൊടയ്ക്കാമരം, പച്ചക്കാട് ഉൾപ്പെടെ പഞ്ചായത്തിൽ പലയിടത്തും കാട്ടുപന്നിശല്യം രൂക്ഷമാണ്. വാഴ, കപ്പക്കൃഷികൾ ഉപേക്ഷിച്ച കർഷകരും കാട്ടുപന്നികളുടെ ആക്രമണത്തിൽ പരുക്കേറ്റവരും പഞ്ചായത്തിലുണ്ട്.

ഷൂട്ടറെ നിയമിച്ചെന്ന് പഞ്ചായത്ത്
അതേസമയം മാസങ്ങൾ നീണ്ട  കാത്തിരിപ്പിനൊടുവിൽ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ ഷൂട്ടറെ നിയോഗിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മാകരൻ പറഞ്ഞു. ഈയിടെ കാട്ടുപന്നികളെ വെടിവയ്ക്കാൻ തിരച്ചിൽ നടത്തിയെങ്കിലും അവയെ കണ്ടുകിട്ടിയില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com