ADVERTISEMENT

എടത്വ ∙ പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാളിന് സമാപനം കുറിച്ച് തിരുനാൾ പ്രദക്ഷിണവും കൊടിയിറക്കും ഇന്ന് നടക്കും. വികാരി ഫാ. ഫാ. ജോസഫ് ചൂളപ്പറമ്പിൽ കാർമികത്വം വഹിക്കും. തിരുനാൾ ചടങ്ങിനു മുന്നോടിയായി  ഫാ. ജോൺസി മോളിപ്പടവിൽ, ഫാ. സഖറിയാസ് പുന്നക്കാട്ടുതറ എന്നിവരുടെ കാർമികത്വത്തിൽ മാതാവിന്റെ തിരുസ്വരൂപം നടയിൽ പ്രതിഷ്ഠിച്ചു. തുടർന്ന് ജപമാല പ്രദക്ഷിണവും നടത്തി. തിരുനാൾ ദിനമായ ഇന്ന് പുലർച്ചെ 5.30 നും 7.30 നും കുർബാന– ഫാ. തോമസ് ചൂളപ്പറമ്പിൽ, ഫാ. ആന്റണി നെരയത്ത്, 10 ന് തിരുനാൾ റാസ– ആലപ്പുഴ സഹൃദയ ആശുപത്രി ഡയറക്ടർ ഫാ. രാജേഷ് മാളിയേക്കൽ, തിരുനാൾ സന്ദേശം– ഫാ. ബിജോ മറ്റപ്പറമ്പിൽ, 4 ന് തിരുനാൾ പ്രദക്ഷിണം– കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി ഫാ. ഏവീസ് എടച്ചേത്ര   നിർവഹിക്കും. തുടർന്നു  കൊടിയിറക്കിന് ഫാ.ജോസഫ് ചൂളപ്പറമ്പിൽ കാർമികത്വം വഹിക്കും.

കഴിഞ്ഞ 5 ദിവസങ്ങളിലായി നടന്ന  കർമങ്ങളിൽ ചങ്ങനാശേരി അതി രൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം, ചങ്ങനാശേരി അതി രൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, വെരൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജെയിംസ് മാളിയേക്കൽ, ഫാ. ഏബ്രഹാം തർമശേരി, ഫാ. മനു തെക്കേത്തലയ്ക്കൽ, ഫാ. അൻസൽ നടുത്തൊട്ടിയിൽ, എടത്വ പള്ളി വികാരി ഫാ. ഫിലിപ് വൈക്കത്തുകാരൻ, ഇടവക വൈദികരായ ഫാ. ജോസഫ് കട്ടപ്പുറം, ഫാ. ജയിംസ് കന്യേക്കോണിൽ, ഫാ. ജിജി തെക്കേ കടുമത്തിൽ, ഫാ. മനു തെക്കേത്തലയ്ക്കൽ, ഫാ. ജോസ് കൊല്ലംപറമ്പിൽ, ഫാ. തോമസ് തെക്കേത്തലയ്ക്കൽ, ഫാ. ഫിലിപ് കാഞ്ചിക്കൽ, ഫാ. പോൾ തുണ്ടു പറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു. തിരുനാൾ പ്രസുദേന്തി ജോസഫ് വർഗീസ് കണിയാംപറമ്പിൽ, കൈക്കാരന്മാരായ ചാക്കോച്ചൻ പനയ്ക്കപ്പറമ്പിൽ, ജിജൻ വെൺമേലിൽ, ജനറൽ കൺവീനർ ഡോണി സഖറിയ, സിനു പന്ത്രണ്ടിൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com