പാടശേഖരങ്ങളിൽ വരിനെല്ല് ഭീഷണി
Mail This Article
മാന്നാർ ∙ ചെന്നിത്തല പാടശേഖരങ്ങളിലെ വേനൽകൃഷിക്കു വരിനെല്ല് ഭീഷണിയുയർത്തുന്നു.ഒന്നര മാസം മുൻപ് വിതച്ച ചെന്നിത്തല 8–ാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിർത്തിരിക്കുന്നത്. ഡിസംബർ ഒടുവിലാണ് ഇവിടെ വിതച്ചത്. 50 ദിവസം പ്രായമായ നെൽച്ചെടിയെക്കാൾ വളർന്നു നിൽക്കുന്ന വരിനെല്ലു കണ്ടു പിടിക്കാൻ എളുപ്പമാണ്. ഇവ വളർന്നു വലുതാകുന്നതിനു മുൻപ് ഇവിടെ നിന്നും പറിച്ചു മാറ്റാനുള്ള ശ്രമമാണ് കർഷകർ നടത്തുന്നത്.
1000 രൂപ ദിവസക്കൂലി നൽകി അതിഥി തൊഴിലാളികളെ നിർത്തിയാണ് വരിനെല്ലുചെടി പറിച്ചു നശിപ്പിക്കുന്നത്. ഇവ കുന്നുകാലികൾക്കുള്ള തീറ്റയായും ചിലർ ഉപയോഗിക്കുന്നു. ജനുവരി 15 വരെ ചെന്നിത്തല, മാന്നാർ പാടശേഖരങ്ങളിൽ വിതയുണ്ടായിരുന്നു. ഈ പാടത്തു വരിനെല്ലു കിളിർത്തു നിൽക്കുന്നുണ്ടെങ്കിലും ഇവ വ്യക്തമായി തിരിച്ചറിയാൻ ബുദ്ധിമുട്ടായതു കൊണ്ട് പറിച്ചു നീക്കിത്തുടങ്ങിയിട്ടില്ല. കടക്കെണിയിലായ കർഷകർക്കു അധിക ചെലവ് ഇരുട്ടടിയാണ്.