ADVERTISEMENT

പൂച്ചാക്കൽ ∙ വോട്ടർ കാർഡിന് അപേക്ഷിച്ച ഹരികൃഷ്ണന് അധികൃതർ നൽകിയത് ഇരട്ടി സ്നേഹമാണ്. ഒരു മാസം മുൻപു കിട്ടിയ കാർഡിനു പുറമെ കഴിഞ്ഞ ദിവസം മറ്റൊന്നുകൂടി. പക്ഷേ, രണ്ടിലും രണ്ടു നമ്പറാണ്! വേറെയുമുണ്ടു വ്യത്യാസങ്ങൾ. തൈക്കാട്ടുശേരി പഞ്ചായത്ത് മൂന്നാം വാർഡ് മായിത്തറ വീട്ടിൽ എം.വി.ആന്റപ്പന്റെ മകൻ എം.എ.ഹരികൃഷ്ണൻ 3 മാസം മുൻപാണു വോട്ടർ കാർഡിനായി അപേക്ഷിച്ചത്. ആദ്യം കിട്ടിയ കാർഡിന്റെ നമ്പർ ഡബ്ല്യുഎംബി 1936640. രണ്ടാമത്തേതിന്റെ നമ്പർ ഡബ്ല്യുഎംബി 1971944.

ആദ്യത്തേതിൽ പിതാവിന്റെ പേര് ഇനിഷ്യൽ സഹിതമുണ്ട്. രണ്ടാമത്തേതിൽ ഇനിഷ്യൽ ഇല്ല. രണ്ടിലെയും ഫോട്ടോ തമ്മിലും വ്യത്യാസമുണ്ട്. ഒരേ ഫോട്ടോ തന്നെ രണ്ടു നിറത്തിലും വലുപ്പത്തിലും. ഒന്നിൽ സ്ഥലപ്പേര് പൂച്ചാക്കൽ എന്നു തന്നെയാണ്. രണ്ടാമത്തേതിൽ ‘പൂചകകല.’ ഒരു കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നില്ലെന്നും ആന്റപ്പൻ പറഞ്ഞു. പലരുടെയും വോട്ടർ കാർഡുകളിൽ ഒട്ടേറെ അപാകതകളുണ്ടെന്നും ഇതേപ്പറ്റി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുമെന്നും കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com