ADVERTISEMENT

ആലപ്പുഴ∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി അടിപ്പാതകളിലേക്കുള്ള സമീപനപാത നിർമാണം ആരംഭിച്ചു. തുറവൂർ– പറവൂർ റീച്ചിൽ കലവൂർ, വളവനാട് എന്നിവിടങ്ങളിലെ അടിപ്പാത നിർമാണത്തിനുള്ള പ്രവൃത്തിയാണ് ആരംഭിച്ചത്.സമീപനപാത നിർമിക്കുന്നതിനായി കോൺക്രീറ്റ് ആർഇ വാൾ ബ്ലോക്കുകൾ നിരത്തിത്തുടങ്ങി.ചെറിയ കട്ട രൂപത്തിലുള്ള റീഇൻഫോഴ്സ്മെന്റ് വാൾ ബ്ലോക്കുകൾ പ്രത്യേക രീതിയിൽ അടുക്കിയാണു വയ്ക്കുക. കോൺക്രീറ്റ് ബ്ലോക്കുകൾ പൂർണമായി നിരത്തുന്നതോടെ ഇടയിൽ നിന്നു കട്ട ഇളകാത്ത രീതിയിലാകും. റോഡിന്റെ ഇരുവശത്തും കട്ടകൾ നിരത്തുന്നതിനൊപ്പം അവയ്ക്കിടയിൽ മണ്ണ് ഇട്ടു നിറയ്ക്കുകയും ജിയോ ഗ്രിഡ് സ്ഥാപിക്കുകയും ചെയ്യും.

കട്ടകൾ മുകളിലേക്ക് ഉയരുന്തോറും വശങ്ങളിൽ നിന്ന് അൽപം ഉള്ളിലേക്കു നീക്കിയാകും അടുത്ത നിര സ്ഥാപിക്കുക. ഇതിലൂടെ സമീപന പാതയ്ക്കു കൂടുതൽ ഉറപ്പു ലഭിക്കും. തുറവൂർ– പറവൂർ ഭാഗത്തു ദേശീയപാത നവീകരണത്തിനാവശ്യമായ പൈലുകളിൽ 95 ശതമാനത്തിലധികം പൂർത്തിയായി.പറവൂർ– കൊറ്റുകുളങ്ങര റീച്ചിൽ ആർഇ പാനൽ ഉപയോഗിച്ചാണു സമീപനപാത നിർമിക്കുക.ആർഇ പാനൽ വലിയ കോൺക്രീറ്റ് ബ്ലോക്കുകളാണ്. പ്രത്യേക റിബൺ ഉപയോഗിച്ചാണ് ഇവയെ ബലപ്പെടുത്തി നിർത്തുക.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുറക്കാട് ഭാഗത്തു കഴിഞ്ഞ ദിവസം ടാറിങ് ആരംഭിച്ചിരുന്നു. ആലപ്പുഴ പുതിയ ബൈപാസിൽ ഗർഡറുകൾ സ്ഥാപിക്കാനും തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com