ADVERTISEMENT

മാന്നാർ ∙കാൽ നൂറ്റാണ്ടിനു ശേഷം മാന്നാറിലെ മുതിരക്കൃഷി വിളവെടുപ്പിനു പാകമായി. മാന്നാർ പഞ്ചായത്ത് 12–ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിക്ഷണാടിസ്ഥാനത്തിലാണ് മുതിര കൃഷി ചെയ്തത്. ശ്രീലക്ഷ്മി കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയാണു തരിശു കിടന്ന പുരയിടമൊരുക്കി മുതിര കൃഷി ചെയ്തത്.അപ്പർകുട്ടനാടിന്റെ കരപ്രദേശങ്ങളിൽ രണ്ടാം വിളയായി നേരത്തെ മുതിരയും മറ്റു ധാന്യങ്ങളും കൃഷി ചെയ്തെങ്കിലും പിന്നീട് കർഷകർ അത് ഉപേക്ഷിച്ചു.ഇവിടത്തെ പഞ്ചായത്തംഗം അജിത് പഴവൂർ ആവശ്യപ്പെട്ട പ്രകാരം അന്യമായിരുന്ന മുതിര കൃഷി.

കൃഷി ഓഫിസർ പി.സി.ഹരികുമാറിന്റെ നിർദേശപ്രകാരമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ അവസാനത്തോടെ മുതിര കൃഷിയിറക്കി നാലരമാസം കൊണ്ട് വിളവെടുക്കാൻ പാകത്തിനു നൂറുമേനി വിളവാണ് ലഭിച്ചത്.കൃഷിയിടം തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് വിഭാഗം തൊഴിലുറപ്പ് ഓവർസിയർ രാധാകൃഷ്ണൻ വേലൂർ മഠം, സോഷ്യൽ ഓഡിറ്റ് കോ ഓർഡിനേറ്റർമാരായ ശ്രീമോൾ, വാണി, സിഡിഎസ് അംഗം രാധ ഗോപി, ആർ.രതി, ഉഷ പി.നായർ, ഗീത മാടമ്പിൽ, ഗീതാ കുമരപ്പള്ളി തെക്കേതിൽ തുടങ്ങിയവർ സന്ദർശനം നടത്തി, കന്നി മുതിര കൃഷി വിജയമാണെന്നു കണ്ടു.മികച്ച പയർവർഗ വിളയായ മുതിര അടക്കമുള്ള ധാന്യ വർഗങ്ങൾ കൃഷി ചെയ്യുന്നതിനുള്ള കൂടുതൽ പദ്ധതികൾ പഞ്ചായത്തിന്റെ അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങുമെന്ന് പഞ്ചായത്തംഗം അജിത്ത് പഴവൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com