പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി; ആദ്യം 700 തെരുവുനായ്ക്കൾക്ക്
Mail This Article
×
ചേർത്തല∙ ചേർത്തല നഗരസഭാ പരിധിയിൽ തെരുവുനായ്ക്കൾക്കുള്ള ഊർജിത പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി. ചേർത്തല വെറ്ററിനറി ആശുപത്രി, കരുവ വെറ്ററിനറി ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെയാണിത്. മാർച്ച് 9 വരെ നഗരസഭയിലെ വിവിധ വാർഡുകളിൽ തെരുവുനായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകും.നഗരസഭാ പരിധിയിൽ ആദ്യഘട്ടത്തിൽ 700 തെരുവ് നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ കുത്തിവയ്പിലൂടെ തെരുവുനായ്ക്കൾക്ക് 6 മാസം മുതൽ ഒരുവർഷം നായ്ക്കളെ പിടികൂടാൻ വിദഗ്ധരെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. വാക്സിനേഷൻ എടുക്കേണ്ട നായ്ക്കളെ കണ്ടെത്തിയാൽ അതത് വാർഡ് കൗൺസിലർമാരെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.