ക്ഷേത്രദർശനം നടത്തി പര്യടനം തുടങ്ങി ബൈജു കലാശാല
Mail This Article
ആലപ്പുഴ∙ കൊല്ലം ജില്ലയിലെ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ പര്യടനവുമായി മാവേലിക്കര ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല. പട്ടാഴി ദേവീക്ഷേത്രത്തിൽ രാവിലെ ക്ഷേത്രദർശനം നടത്തിയാണു മണ്ഡല പര്യടനം തുടങ്ങിയത്. തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം സമയം ചെലവിട്ടും ഹരിതകർമ സേനാംഗങ്ങളുമായി സംസാരിച്ചുമായിരുന്നു പ്രചാരണം. അന്തരിച്ച സംഘപരിവാർ നേതാവ് ശിവദാസന്റെ ഫോട്ടോയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി.
അസുഖബാധിതനായ പാർട്ടി അംഗം രഞ്ജിത്ത് ആട്ടറക്കലിനെ സന്ദർശിച്ചു. പത്തനാപുരത്തെ അഗതി മന്ദിരമായ ഗാന്ധിഭവൻ സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം സമയം ചെലവിട്ടു. നെടുവത്തൂർ മണ്ഡലത്തിലെ അന്തരിച്ച സിആർപിഎഫ് ജവാനായ വിഷ്ണുവിന്റെ വീട് സന്ദർശിച്ച് ആദരാഞ്ജലി അർപ്പിച്ചു. ഇന്നു രാവിലെ മാന്നാർ നിയോജക മണ്ഡലത്തിൽ സമ്പർക്ക പരിപാടികൾ നടത്തും. വൈകിട്ട് 5 മുതൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ റോഡ് ഷോയും നടത്തും.