ADVERTISEMENT

ചെങ്ങന്നൂർ ∙ 2018ലെ പ്രളയത്തിൽ നശിച്ച തിരുവൻവണ്ടൂർ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. അഞ്ച് വർഷത്തിലേറെയായി എംസി റോഡരികിൽ പ്രാവിൻകൂട് ജംക്‌ഷനിൽ വാടക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ നിർദേശത്തെ തുടർന്ന് പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് സംസ്ഥാന ബജറ്റിൽ ഒന്നര കോ രൂപ വകയിരുത്തി സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.

6500 ചതുരശ്ര അടി വിസ്‌തീർണത്തിൽ മൂന്നു നിലകളായി രൂപകൽപന ചെയ്തിരിക്കുന്ന കെട്ടിടത്തിന്റെ, 4024 ചതുരശ്രയടി വിസ്‌തീർണത്തിൽ രണ്ട് നിലകളുടെ നിർമാണമാണ് ഇപ്പോൾ ആരംഭിക്കുന്നത്.ഈ പ്രവൃത്തിയുടെ നിർമാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജൻ അധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, ജില്ല പഞ്ചായത്തംഗം വത്സല മോഹൻ, കെ.ആർ. രാജ് കുമാർ, ഗീത സുരേന്ദ്രൻ, മനു തെക്കേടത്ത്, രശ്മി സുഭാഷ്, ബിന്ദു കുരുവിള, സജു ഇടക്കല്ലിൽ, സുജന്യ ഗോപി, നിഷ ടി. നായർ, സജീവ് കുമാർ, കെ.ഒ. സജീഷ്, ശ്രീകല എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com