ADVERTISEMENT

ചെങ്ങന്നൂർ ∙ ഒട്ടേറെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന് ഇന്നലത്തെ പര്യടനം ഓർമപുതുക്കലായി. മണ്ഡലത്തിലെ വിവിധ ക്യാംപസുകളിൽ സന്ദർശനം നടത്തിയ സ്ഥാനാർഥി പുതുതലമുറയ്ക്കൊപ്പം ഏറെ നേരം ചെലവിട്ടു.പേരിശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജ്, ചെങ്ങന്നൂർ ഗവ. ഐടിഐ, വനിതാ ഐടിഐ, ശ്രീനാരായണ കോളജ്, പരുമല ദേവസ്വം ബോർഡ് പമ്പാ കോളജ്, മാന്നാർ യുഐടി എന്നിവിടങ്ങൾ സന്ദർശിച്ചു. 

ചുരുങ്ങിയ വാക്കുകളിൽ വോട്ട് അഭ്യർഥന, അൽപനേരം വിദ്യാർഥികൾക്കൊപ്പം നടന്നു. പൂമാലയിട്ടും പൂക്കൾ നൽകിയും ഇടതു സംഘടനകളിലെ വിദ്യാർഥികൾ ആവേശത്തോടെ സ്ഥാനാർഥിയെ സ്വീകരിച്ചു.പോരുവഴി, പൊരുവിരുത്തി, മലനട ദുര്യോധന ക്ഷേത്രത്തിലെ ഉത്സവത്തിലും അരുൺകുമാർ പങ്കെടുത്തു. പാവുക്കര, ഇരമത്തൂർ മുസ്‌ലിം പള്ളികൾ, പൊതുവൂർ കോളനി എന്നിവിടങ്ങളിലും സ്ഥാനാർഥി സന്ദർശനം നടത്തി. ഇന്ന് മാവേലിക്കര മണ്ഡലത്തിലാണ് സ്ഥാനാർഥിയുടെ പര്യടനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com