ആലപ്പുഴ ജില്ലയിൽ ഇന്ന് (27-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്: അരൂർ ∙ കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അരൂർ കേന്ദ്രത്തിൽ കോമേഴ്സ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഗെസ്റ്റ് അധ്യാപക പാനലിലേക്ക് യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകളുമായി ഏപ്രിൽ 3നു രാവിലെ 11നു കോളജിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. 9188581148.
വൈദ്യുതി മുടക്കം
ചാരുംമൂട് ∙ കെഎസ്ഇബി ചാരുംമൂട് സെക്‌ഷൻ പരിധിയിൽ 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വേടറപ്ലാവ് ക്യാഷ്യു, കന്നിലേത്ത്, ചാവടി, കുരിക്കാശ്ശേരി, നെടിയാണിക്കൽ എന്നീ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും.
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കിഴക്കുംപുറം, എസ്എച്ച് യുപിഎസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.