ADVERTISEMENT

മുതുകുളം∙ഇരു വൃക്കകളും തകരാറിലായ വിദ്യാർഥിനി ചികിത്സാ സഹായം തേടുന്നു. കണ്ടല്ലൂർ പുതിയവിള പാർവണേന്ദുവിൽ പ്രഭാകരൻ- സജിന ദമ്പതികളുടെ മകൾ പ്ലസ് വൺ വിദ്യാർഥിനി ശ്രീപാർവതിയാണ് സുമനസുകളുടെ സഹായം അഭ്യർഥിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് വൃക്കകൾക്ക് രോഗം ബാധിച്ചെങ്കിലും ഒരു വർഷത്തിനു മുൻപ് ആണ് രോഗം കണ്ടെത്തുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, തിരുവല്ലയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. വൃക്കകൾ മാറ്റിവയ്ക്കുക എന്നതല്ലാതെ  മറ്റൊന്നും കാര്യമായി ചെയ്യാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

സർജറിക്ക് മാത്രം 8 ലക്ഷത്തിലധികം രൂപ ചിലവ് വരും. മരുന്നും ചികിത്സകളും എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ നിർധന കുടുംബത്തിന് താങ്ങാൻ പറ്റാത്ത വിധം ഭീമമായ തുക തന്നെ വേണ്ടിവരും. ഇതിനിടയിൽ വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായി ഒരാൾ മുന്നോട്ടു വന്നെങ്കിലും പരിശോധനയിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ തടസമായയോടെ ആ വഴിയും അടഞ്ഞു. രോഗബാധിതരായ മാതാപിതാക്കൾക്ക് വൃക്ക ദാനം ചെയ്യാൻ കഴിയാത്ത അവസ്ഥയുമാണ്. ഇപ്പോൾ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിക്ക് ഡയാലിസിസ് ചെയ്തു വരികയാണ്. എത്രയും വേഗം വൃക്കകൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
 അക്കൗണ്ട് നമ്പർ– 67015289689, IFSC  SBIN0070551, എസ്ബിഐ കണ്ടല്ലൂർ. ഫോൺ– 7012728547

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com