ADVERTISEMENT

നാടൻ പച്ചക്കറി വിപണന കേന്ദ്രം ഉദ്ഘാടനം 12ന്
എടത്വ ∙ തലവടി ഹരിത കർഷക സമിതിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറികളുടെയും നാടൻ പച്ചക്കറികളുടെയും വിപണന കേന്ദ്രം 12 ന് 8.30 ന്  ആനപ്രമ്പാൽ ജംക്‌ഷനു കിഴക്ക് കോതപ്പുഴശേരിൽ ബിൽഡിങ്ങിൽ മന്ത്രി പി. പ്രസാദ് തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർക്ക് പച്ചക്കറി നൽകി ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ആനന്ദൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. കൃഷി ഡപ്യൂട്ടി ഡയറക്ടർ ബി. സ്മിത സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഫോൺ. 9497219419.

ദേശീയപാതയിൽ ഗതാഗതം മന്ദഗതിയിലാകും
ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ പകലും രാത്രിയും ചേർത്തല പതിനൊന്നാം മൈൽ മുതൽ അരൂർ വരെ വാഹന ഗതാഗതം മന്ദഗതിയിലാകും. മേൽപാലത്തിന്റെ 35 മീറ്റർ നീളമുള്ള കോൺക്രീറ്റ് ഗർഡർ കൊണ്ടുപോകുന്നതിനാലാണ്‌ വേഗ നിയന്ത്രണം. ഇതുവരെ രാത്രി മാത്രമാണ് ഗർഡറുകൾ കൊണ്ടുപോയിരുന്നത്.

ഗേറ്റ് അടച്ചിടും
മാവേലിക്കര ∙ വഴുവാടി–പൈനുംമൂട് റോഡിലെ വഴുവാടി ലവൽക്രോസ് ഗേറ്റ് ഇന്നു വൈകിട്ട് 6 മുതൽ 6 നു രാവിലെ 6 വരെ അടച്ചിടും.

ഇന്ന് 
കഴിഞ്ഞ മാസത്തെ റേഷൻ വിതരണം പുനരാരംഭിക്കും.

വൈദ്യുതി മുടങ്ങും
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ‌‌കിഴക്കുംപുറം, പെരുമാൾ ജെട്ടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com