ആലപ്പുഴ ജില്ലയിൽ ഇന്ന് (03-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം: ആലപ്പുഴ∙ നോർത്ത് ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന വിവിധ് ഭാരത്, കാപ്പിൽമുക്ക്, ഹൗസിങ് കോളനി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ ∙കുരുട്ടൂർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ അറവുകാട് ഐടിസി,പുന്നപ്ര മാർക്കറ്റ്, കാട്ടുംപുറം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
റഗ്ബി പരിശീലന ക്യാംപ്
ആലപ്പുഴ∙ റഗ്ബി ജില്ലാ, ദേശീയ മത്സരങ്ങൾക്കായുള്ള ടീമുകളെ തിരഞ്ഞെടുക്കാനുള്ള ക്യാംപ് 5 മുതൽ 24 വരെ ആലപ്പുഴ ബീച്ചിൽ നടക്കും. 99464 79561.
സമ്മർ ക്യാംപിന് ഇന്നു തുടക്കം
ആലപ്പുഴ∙ ആലപ്പുഴ വൈഎംസിഎ ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാംപിന് ഇന്നു തുടക്കമാകും. ഇതോടൊപ്പം വൈഎംസിഎ ക്യാംപസിൽ പ്രവർത്തിക്കുന്ന വിവിധ സ്പോർട്സ്, കലാ അക്കാദമികളിൽ പ്രത്യേക പരിശീലന ക്ലാസുകളും നടക്കും. ഈ ക്ലാസുകൾക്ക് പ്രായപരിധിയില്ല. മേയ് 25 വരെയാണ് ക്യാംപും പരിശീലന ക്ലാസുകളും. 8281228328, 0477 2262313, 2970485.