ADVERTISEMENT

ആലപ്പുഴ∙ വോട്ട് പെട്ടിയിൽ വീഴാൻ 6 ദിവസങ്ങൾ മാത്രം ശേഷിക്കെ പരമാവധി ഇടങ്ങളിൽ പര്യടനം നടത്തി ഓരോ വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണു സ്ഥാനാർഥികൾ. ദേശീയ, സംസ്ഥാന നേതാക്കളും പൊതുയോഗങ്ങളുമായി തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിച്ചു. എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ് ഇന്നലെ ചേർത്തല നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടു വോട്ട് ഉറപ്പാക്കി.

ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ് ആർത്തുങ്കലിൽ പ്രചാരണത്തിനിടെ.
ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ് ആർത്തുങ്കലിൽ പ്രചാരണത്തിനിടെ.

ഉച്ചയ്ക്കു ശേഷം മണ്ഡലത്തിൽ ചേർത്തല ഏരിയ കമ്മിറ്റി ഓഫിസിൽ നിന്നു റോഡ് ഷോ ആരംഭിച്ചു. ആരിഫിന്റെ പ്രചാരണത്തിനായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദൻ കാർത്തികപ്പള്ളിയിലും കരുനാഗപ്പള്ളിയിലും പൊതുയോഗത്തിൽ പങ്കെടുത്തു.

ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ 
പ്രചാരണത്തിനായി പല്ലനയിൽ എത്തിയപ്പോൾ.
ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പ്രചാരണത്തിനായി പല്ലനയിൽ എത്തിയപ്പോൾ.

യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ പ്രചാരണാർഥം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജില്ലയിൽ വിവിധയിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു. കളർകോട് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ തറയിൽ നിന്നാണു കെസിയുടെ പര്യടനം ആരംഭിച്ചത്. തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ സമിതിയുടെ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ പാർവതി ഗോപകുമാറിനെ കെ.സി.വേണുഗോപാൽ വീട്ടിലെത്തി സന്ദർശിച്ചു.

എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഇന്നലെ ഹരിപ്പാട് മണ്ഡലത്തിലാണു പ്രചാരണം നടത്തിയത്. പല്ലന കുമാരകോടിയിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി ഹിമയിൽ രാജശ്രീ പിള്ളയെ ബിജെപിയിലേക്കു സ്വീകരിച്ചു. ഹരിപ്പാട് നഗരസഭയിലും ചെറുതന, കരുവാറ്റ, പള്ളിപ്പാട്, കുമാരപുരം പഞ്ചായത്തുകളിലും റോഡ് ഷോ നടത്തി.

മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ 
സുരേഷിന് നൂറനാട് പാലമേൽ പഞ്ചായത്തിൽ നൽകിയ സ്വീകരണം.
മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് നൂറനാട് പാലമേൽ പഞ്ചായത്തിൽ നൽകിയ സ്വീകരണം.

മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഇന്നലെ മാവേലിക്കര നിയമസഭ മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തി. പാലമേൽ പഞ്ചായത്തിലെ റിഫായിപള്ളി ജംക്‌ഷനിൽ കെപിസിസി നിർവാഹക സമിതിയംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്തു. പാലമേൽ, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലെ നാൽപതിലേറെ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല പത്തനാപുരം മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. പടിഞ്ഞാറേ തെരുവിൽ ആരംഭിച്ച പര്യടനം പള്ളിമുക്ക്, കോക്കാട്, ചക്കുവരയ്ക്കൽ, ഇളമ്പൽ, വിളക്കുടി, ആവണീശ്വരം, കാര്യറ, പിടവൂർ, പറങ്കിമാംമുകൾ, രണ്ടാലുംമൂട്, എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ലക്ഷംവീടിൽ സമാപിച്ചു.

മാവേലിക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു 
കലാശാലയ്ക്കു പത്തനാപുരത്ത് നൽകിയ സ്വീകരണം.
മാവേലിക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയ്ക്കു പത്തനാപുരത്ത് നൽകിയ സ്വീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com