അമിത് ഷാ നാളെ പുന്നപ്രയിൽ
Mail This Article
ആലപ്പുഴ ∙ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കേന്ദ്ര അഭ്യന്തര മന്ത്രി നാളെ പുന്നപ്രയിലെത്തും. രാവിലെ 8.45 ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അമിത്ഷാ റോഡ് മാർഗം പുന്നപ്രയിലേക്കു പോകും. രാവിലെ 9 ന് പുന്നപ്ര കാർമൽ പോളിടെക്നിക് ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യും. എൻഡിഎ സംസ്ഥാന ജില്ലാ നേതാക്കളും പതിനായിരക്കണക്കിന് പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അമിത്ഷായുടെ ആദ്യ പൊതുസമ്മേളനം ആണ് ഇത്. യോഗത്തിനു ശേഷം ഉച്ചയോടെ അമിത്ഷാ ഡൽഹിക്കു തിരിക്കും. ആലപ്പുഴയെ കാലങ്ങളായി ഇടതു വലതു മുന്നണികൾ കേവല വാഗ്ദാനങ്ങൾ മാത്രം നൽകി പറ്റിക്കുകയാണെന്നും അതിനെതിരെയുള്ള വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ എന്നിവർ അറിയിച്ചു