ADVERTISEMENT

മാവേലിക്കര ∙ മുന്നണികൾ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറി കണക്കുകൂട്ടലുകളുടെ തിരക്കിലാണ്. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ ചോർന്നില്ല എന്ന ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും. ഇത്തവണ ലോക്സഭ മണ്ഡലത്തിലെ മൊത്തം പോളിങ് 65.95% ആയപ്പോൾ മാവേലിക്കര നിയമസഭ മണ്ഡലത്തിൽ മാത്രം 65.48% ആണ്. സ്ത്രീ വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിൽ മുന്നണികൾക്കു വീഴ്ച സംഭവിച്ചു എന്നതാണു കണക്കുകൾ വ്യക്തമാക്കുന്നത്. 2019ൽ 80263 സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ ഇത്തവണ 72131 ആയി കുറഞ്ഞു.

2019ൽ 65281 പുരുഷന്മാർ വോട്ട് ചെയ്തപ്പോൾ ഇത്തവണ 61059 ആയി മാറി. 2019ൽ 74.53 % ആയിരുന്നു മാവേലിക്കര നിയോജക മണ്ഡലത്തിലെ പോളിങ്. മാവേലിക്കര നിയമസഭ മണ്ഡലത്തിൽ കൂടുതൽ പേർ വോട്ടു ചെയ്തതു താമരക്കുളം പഞ്ചായത്തിലാണ് 70.07%. ഏറ്റവും കുറവ് പോളിങ് നടന്നതു തഴക്കര പഞ്ചായത്തിലാണ് 59.19%. മാവേലിക്കര നഗരസഭയിൽ 60.66, തെക്കേക്കര 63.6, വള്ളികുന്നം 68.91, പാലമേൽ 68.38, ചുനക്കര 66.05, നൂറനാട് 65.13% പേർ വോട്ടു ചെയ്തു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര നിയമസഭ മണ്ഡലത്തിൽ 969 വോട്ടുകളുടെ ഭൂരിപക്ഷമാണു നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com