വമ്പൻ ഉരുളി! ഭാരം 1800 കിലോഗ്രാം, ഉൾവ്യാസം ഒമ്പതടി; 15 തൊഴിലാളികളുടെ 6 മാസത്തെ അധ്വാനം
Mail This Article
×
മാന്നാർ ∙ വെങ്കലനാട്ടിൽ ആദ്യമായി 1800 കിലോഗ്രാം ഭാരമുള്ള വെള്ളോട്ടുരുളി വാർത്തു. കൊച്ചിയിലെ ഹോട്ടൽ ശൃംഖല നൽകിയ ഓർഡർ പ്രകാരമാണ് ഭീമൻ ഉരുളി നിർമിച്ചത്. ഒമ്പതടി ഉൾവ്യാസമുള്ള വെള്ളോട്ടുരുളി 15 തൊഴിലാളികളുടെ 6 മാസത്തെ കഠിനാധ്വാനത്തിന്റെ സൃഷ്ടിയാണ്. മാന്നാർ കുരട്ടിക്കാട് രാജൻ ആലയ്ക്കലിന്റെ ഉമടസ്ഥതയിലുള്ള ആലയ്ക്കൽ ബെൽ മെറ്റൽ വർക്കാണ് ഉരുളി നിർമിച്ചത്.
സാധാരണയായി 1000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഉരുളി എവിടെയും നിർമിച്ചതായി അറിയില്ലെന്നു രാജൻ പറഞ്ഞു. കരു നിർമിച്ചതു മുതൽ വെള്ളോട് ഉരുക്കിയൊഴിച്ചതു വരെ മുഴുവൻ ജോലിയും മനുഷ്യപ്രയത്നം കൊണ്ടാണ്. വലിയ കുഴിയിൽ നിന്ന് ഉയർത്തി കരയ്ക്കെടുത്തതും വാഹനത്തിൽ കയറ്റിയതും ചെയിൻ പുള്ളിയുടെ സഹായത്തോടെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.