ADVERTISEMENT

എടത്വ∙ തലവടി പ്രദേശങ്ങളിൽ കരയിലൂടെ നടന്നാൽ നായ കടിക്കും; വെള്ളത്തിലിറങ്ങിയാൽ നീർ നായ കടിക്കും. തലവടി പ്രദേശത്തുളളവർക്ക് കരയിലും വെള്ളത്തിലും കഴിയാൻ പറ്റാത്ത അവസ്ഥ. ഇന്നലെ കുളിക്കാനിറങ്ങിയ ഒൻപതുകാരനെ നീർനായ കടിച്ചു. തലവടി കൊത്തപ്പള്ളിൽ പ്രമോദിന്റെ മകൻ വിനായകിന് മരങ്ങാട്ട് വീടിനു സമീപം കുളിക്കടവിൽ വച്ചാണ് കടിയേറ്റത്.

കാടുപിടിച്ചു കിടക്കുന്നതിനാൽ പ്രദേശത്ത് നീർനായുടെ ശല്യം ഏറെയാണ്. തലവടി പഞ്ചായത്തു പ്രദേശത്ത് ഏതാനും ദിവസങ്ങൾക്കു മുൻപ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്തിനും പിന്നാലെ സിപിഎം തലവടി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കളങ്ങരച്ചിറയിൽ സി.കെ. രാജനും നായയുടെ കടിയേറ്റു. നായ്ക്കൂട്ടം ആക്രമിക്കാൻ പിറകെ പായുന്നതിനിടെ തലവടിയിൽ പത്ര വിതരണം നടത്തുകയായിരുന്ന സുരേഷ്കുമാറിന് കുഴിയിൽ വീണ് കാലിന് പരുക്കേറ്റു. 

രണ്ടാഴ്ച മുൻപ് പുതുപ്പറമ്പ് സ്വദേശിനിക്ക് നായയുടെ കടിയേറ്റു. മകനുമൊത്ത് ബൈക്കിൽ മെഡിക്കൽ കോളജിൽ എത്തി കുത്തിവയ്പിനു ശേഷം മടങ്ങിവരുന്നതിനിടെ വീണ് ഇവർക്ക് തലയ്ക്ക് മുറിവേൽക്കുകയും 6 സ്റ്റിച്ച് ഇടുകയും ചെയ്ത സംഭവവും ഉണ്ടായി.  മിക്ക സ്കൂളുകളുടെയും പരിസരം നായക്കൂട്ടങ്ങളുടെ കേന്ദ്രമാണ്. പുലർച്ചെ നടക്കാൻ പോകാൻ പോലും ആളുകൾ ഭയപ്പെടുകയാണ്.

തലവടിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടിയെ നീർനായ കടിച്ചു
എടത്വ ∙ തലവടിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടിയെ നീർനായ ആക്രമിച്ചു. പുറത്തും കാലിലും കടിയേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. തലവടി കൊത്തപ്പള്ളിൽ പ്രമോദിന്റെ മകൻ വിനായകിനാണ് (9) ഇന്നലെ വൈകിട്ട് 5.30ന് കടിയേറ്റത്. 

തലവടി കൊത്തപ്പള്ളിൽ പ്രമോദിന്റെ മകൻ വിനായകിനെ
നീർനായ കടിച്ച നിലയിൽ
തലവടി കൊത്തപ്പള്ളിൽ പ്രമോദിന്റെ മകൻ വിനായകിനെ നീർനായ കടിച്ച നിലയിൽ

തലവടി മരങ്ങാട്ട് വീടിനു സമീപത്തെ  കുളിക്കടവിൽ അമ്മ രേഷ്മയ്ക്കും സഹോദരൻ വിഘ്നേഷിനും ഒപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിനായക്.  വെള്ളത്തിലിറങ്ങിയ ഉടൻ ഊളിയിട്ടു വന്ന നീർനായ കടിക്കുകയായിരുന്നു. വിനായക് ബഹളംവച്ചതോടെ അമ്മയും സഹോദരനും ചേർന്ന് രക്ഷപ്പെടുത്തി കരയിൽ കയറ്റി. പുറത്തും കാൽപാദത്തിലും ആഴത്തിൽ മുറിവേറ്റതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

English Summary:

Unrelenting Danger in Thalavady: Land and Water No Longer Safe from Dog Attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com