യുവാവ് കുഴഞ്ഞുവീണു മരിച്ചു
Mail This Article
ചാരുംമൂട് : യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് ലേഖകൻ ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി. ജോർജിൻ്റെ മകൻ സ്വരൂപ് ജി.അനിൽ(29) ആണ് മരിച്ചത്.ദുബായ് യുറാനസ് എയർകണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പനി മാനേജിങ് പാർട്‌ണറായിരുന്നു.ഞായറാഴ്ച രാത്രി 10.30 ഓടെ വീട്ടിൽ വച്ചായിരുന്നു സംഭവം. പുലർച്ചെയുള്ളദുബായ് യാത്രക്കായി ഒരുക്കങ്ങൾ നടത്തുന്നതിനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വ്യാഴാഴ്ച (30 ന്) രാവിലെ 9 നു വസതിയിൽ കൊണ്ടുവരും. 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കാരം നടക്കും. മാതാവ്: അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമന അനിൽ. സഹോദരൻ: വിവേക് ജി.അനിൽ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിങ് പാർട്‌ണർ). വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇൻ്റർനാഷനൽ അഫയേഴ്‌സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര പുത്രനാണ്.